ലുലു ഐ പി ഒ ലിസ്റ്റിങ്ങ് നാളെ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ; ഓഹരി അലോക്കേഷൻ പൂർത്തിയായി

മികച്ച നിക്ഷേപക പങ്കാളിത്തത്തോടെ റെക്കോർഡ് കുറിച്ച റീറ്റെയ്ൽ സബ് സ്ക്രിബ്ഷന് പിന്നാലെ ട്രേഡിങ്ങിന് തുടക്കം കുറിച്ച് ലുലുവിൻ്റെ ലിസ്റ്റിങ്ങ് വ്യാഴാഴ്ച അബുബാദി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ നടക്കും.എഡിഎക്സിന്റെ ‘ ബെല്ല് റിങ്ങിങ്ങ് സെറിമണി ‘ യോടെ ലുലു റീട്ടെയ്ൽ ഔദ്യോഗികമായി അബുബാദി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യും.

ജിസിസിയിലെ രാജകുടുബാംഗങ്ങൾ ഉൾപ്പെടെയുള്ളവരാണ് ലുലു റീറ്റെയ്ൽ നിക്ഷേപകർ. യുഎഇയിലെ 2024ലെ ഏറ്റവും വലിയ റീട്ടെയ്ൽ ലിസ്റ്റിങ്ങാണ് ലുലുവിന്റേത്. എഡിഎക്സിലെ നൂറാമത്തെ ലിസ്റ്റിങ്ങ് എന്ന പ്രത്യേകയും ലിസ്റ്റിങ്ങിനുണ്ട്. ലുലു റീട്ടെയ്ലിന്റെ ഓഹരി അലോക്കേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.

പ്രൊഫഷണൽ നിക്ഷേപക സ്ഥാപനങ്ങൾ കൂടാതെ ഐപിഒ തുടങ്ങി പതിനാറ് ദിവസത്തിനകം അരലക്ഷത്തിലേറെ വ്യക്തിഗത നിക്ഷേപകരാണ് ഓഹരി സബ്സ്ക്രൈബ് ചെയ്തത്. വൻ ഡിമാൻഡ് പരിഗണിച്ച് ഓഹരികൾ 30% ശതമാനമാക്കി ഉയർത്തിയിരുന്നു.അബുദാബി സെക്യുരിറ്റീസ് എക്സ്ചേഞ്ചിൻറെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപക പങ്കാളിത്തമാണ് ലുലു ഐപിഒക്ക് ലഭിച്ചത്. 25 ഇരട്ടി അധിക സമാഹരണത്തോടെ 3 ലക്ഷം കോടി രൂപയിലധികമാണ് സമഹാരിച്ചത്. മികച്ച ഇഷ്യൂ വിലയായ 2.04 ദിർഹമാണ് ഓഹരിക്ക് നിശ്ചയിച്ചിട്ടുള്ളത്.

അബുദാബി പെൻഷൻ ഫണ്ട്, എമിറേറ്റ്സ് ഇന്റർനാഷ്ണൽ ഇൻവെസ്റ്റ്മെന്റ് കമ്പനി, ബഹ്റൈൻ മുംതലകത്ത് ഹോൾഡിങ്ങ്സ്, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, കുവൈറ്റ് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി തുടങ്ങിയവയാണ് പ്രധാന നിക്ഷേപകർ.

Leave a Reply

Your email address will not be published. Required fields are marked *