മനാമ : ബഹ്റൈനിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. ഓൺലൈൻ വഴി പണം തട്ടിയെടുത്ത രണ്ടുപേർ പിടിയിലായതായി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറിയിച്ചു. ബാങ്ക് അക്കൗണ്ടിൽനിന്നാണ് ഇവർ പണം കൈക്കലാക്കിയത്. പ്രതികളിലൊരാൾ ഇരകളുമായി ഫോണിൽ വിളിച്ച് വിവരങ്ങൾ തേടിയിരുന്നു. പിന്നീടാണ് ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടമായത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഏഷ്യൻ വംശജരായ രണ്ട് പ്രതികൾ പിടിയിലാവുകയായിരുന്നു. ഇവരെ നിയമ നടപടികൾക്കായി റിമാൻഡ് ചെയ്തിരിക്കുകയാണ്.
ബഹ്റൈനിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ് ; രണ്ട് ഏഷ്യക്കാർ പിടിയിൽ
