പലസ്തീനെതിരെ സമൂഹ മാധ്യമത്തിൽ വിദ്വേഷ പോസ്റ്റ്; ഇന്ത്യക്കാരനായ ഡോക്ടറെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു

പലസ്തീനെതിരെ സമൂഹ മാധ്യമത്തിൽ വിദ്വേഷ പോസ്റ്റ് ഇട്ടതിനെ തുടർന്ന് ബഹ്റൈനിൽ ജോലി ചെയ്തിരുവന്ന ഇന്ത്യക്കാരനായ ഡോക്ടറെ സ്വകാര്യ ആശുപത്രി മാനേജ്മെൻറ് പിരിച്ചുവിട്ടു. സ്വകാര്യ ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ വിഭാഗം ഡോക്ടറെയാണ് ഇസ്രായേലിനെ അനുകൂലിച്ചും പലസ്തീന് എതിരായും വിദ്വേഷ ജനകമായ പോസ്റ്റിട്ടതിന് പിരിച്ചുവിട്ടത്.

പോസ്റ്റിന് പിന്നാലെ വ്യാപക വിമർശനം ഉയർന്നതിനെത്തുടർന്ന് അദ്ദേഹം പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെ ക്ഷമ ചോദിച്ചു. ഡോക്ടറുടെ പോസ്റ്റ് സാമൂഹികമര്യാദയുടെ ലംഘനവും സ്ഥാപനത്തിന്റെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവുമായതിനാൽ നിയമനടപടി സ്വീകരിക്കുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. 

Leave a Reply

Your email address will not be published. Required fields are marked *