ഈ വർഷം ബഹ്റൈന്റെ സമ്പദ് വ്യവസ്ഥയിൽ വളർച്ചയുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. ജി.ഡി.പി ഇരട്ടിയായി വർധിച്ച് 2.8 ശതമാനത്തിലെത്തുമെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഇൻ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് (ഐ.സി.എ.ഇ.ഡബ്ല്യു) റിപ്പോർട്ട് പ്രകാരം പ്രവചിക്കപ്പെടുന്നത്.
എണ്ണയിതര മേഖലയിൽ നിന്നാവും അധിക നേട്ടവും. ഈ വർഷം 3.1 ശതമാനം വളർച്ച രാജ്യത്ത് എണ്ണയിതര സമ്പദ് വ്യവസ്ഥയിൽ കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.എണ്ണയിനത്തിൽ വളർച്ച 0.9 ശതമാനത്തിലായിരിക്കും.
ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഉത്തേജകം നൽകുന്ന കണക്കാണ്. ആഗോളതലത്തിൽ ജി.ഡി.പിയിൽ ഏറ്റക്കുറച്ചിലുകൾ നടക്കുന്നുണ്ടെങ്കിലും ജി.സി.സി രാജ്യങ്ങളിൽ മൊത്തത്തിൽ 2025ൽ വളർച്ച നാല് ശതമാനത്തിലെത്തുമെന്നാണ് പ്രവചനം