ഇൻഡിഗോ എയർലൈൻ സർവീസ് കണ്ണൂരിലേക്ക് നീട്ടാൻ നിവേദനം നൽകി

വടക്കൻ കേരളത്തിലെ പ്രവാസികളുടെ യാത്രക്ലേശം പരിഹരിക്കാൻ ഇൻഡിഗോ എയർലൈൻസിന്റെ സർവീസ് കണ്ണൂരിലേക്ക് നീട്ടണമെന്ന് അഭ്യർത്ഥിച്ച് സേവ് കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ, വേൾഡ് ട്രാവൽ സർവിസ് ജനറൽ മാനേജർ ഹൈഫ ഔനും ഇൻഡിഗോ സെയിൽസ് ആന്റ് മാർക്കറ്റിംഗ് മാനേജർ റിയാസ് മുഹമ്മദിനും നിവേദനം നൽകി. കുറഞ്ഞ ചിലവിൽ കണ്ണൂരിലേക്ക് നേരിട്ടോ കൊച്ചി വഴിയോ ഇൻഡിഗോ എയർലൈൻസിന്റെ ദൈനംദിന സർവീസ് തുടങ്ങണമെന്നാണ് ആവശ്യം

ഇൻഡിഗോ അടുത്തിടെ ആരംഭിച്ച ബഹ്റൈൻ കൊച്ചി ബഹ്റൈൻ സർവീസുകൾക്ക് കേരളീയ സമൂഹം നൽകുന്ന പിന്തുണക്ക് നന്ദി അറിയിച്ച ഹൈഫ ഔൻ കണ്ണൂർ വിമാനത്താവളത്തിലേക്ക് സർവീസ് തുടങ്ങാനുള്ള സാധ്യമായ എല്ലാ വഴികളും തേടുമെന്ന് സംഘത്തിന് ഉറപ്പ് നൽകി. 

Leave a Reply

Your email address will not be published. Required fields are marked *