ഇന്ത്യയുമായി മികച്ച ബന്ധമെന്ന് ബഹ്റൈൻ കിരീടാവകാശി

ഇന്ത്യയും ബഹ്റൈനും തമ്മിൽ നിലനിൽക്കുന്ന ബന്ധം ഏറെ സുദൃഢമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ മേഖലകളിൽ ഇന്ത്യയുമായി തുടരുന്ന സഹകരണം ഏറെ പ്രതീക്ഷയുണർത്തുന്നതാണെന്നും സാമ്പത്തിക വളർച്ചക്ക് അനുഗുണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിഫ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും സന്നിഹിതനായിരുന്നു.

ഏൽപിക്കപ്പെട്ട ചുമതല ഭംഗിയായി നിർവഹിക്കാൻ അംബാസഡർക്ക് സാധിക്കട്ടെയെന്ന് കിരീടാവകാശി ആശംസിച്ചു. ബഹ്റൈനും ഇന്ത്യയും തമ്മിൽ സഹകരണം വ്യാപിപ്പിക്കുന്നതിന് കരുത്ത് പകരുന്ന കിരീടാവകാശിക്ക് അംബാസഡർ പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *