ദേശീയദിനാഘോഷം അതിര് വിട്ടു ; കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധിപ്പേർക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം

Update: 2024-12-21 08:31 GMT

ദേ​ശീ​യ ദി​ന​ത്തി​ലെ ആ​ഘോ​ഷം അ​തി​രു​വി​ട്ട​തോ​ടെ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച് ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. നേ​ര​ത്തെ ന​ൽ​കി​യ മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച് ആ​ഘോ​ഷ​ത്തി​നി​ടെ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും, നി​യ​മ​ലം​ഘ​നം ന​ട​ത്തു​ക​യും ചെ​യ്തു​വെ​ന്ന കു​റ്റ​ങ്ങ​ൾ​ക്കാ​ണ് ന​ട​പ​ടി. വി​വി​ധ സം​ഭ​വ​ങ്ങ​ളി​ൽ 65 മു​തി​ർ​ന്ന​വ​രും 90 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 155 പേ​രെ അ​റ​സ്റ്റു ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ചു.

വ്യ​ത്യ​സ്ത രാ​ജ്യ​ക്കാ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 600 വാ​ഹ​ന​ങ്ങ​ൾ സം​ഭ​വ​വു​മാ​യി ബന്ധപ്പെട്ട് പി​ടി​ച്ചെ​ടു​ത്തു. 65 പേ​രെ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 90 ഓ​ളം കു​ട്ടി​ക​ളെ ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി താ​ക്കീ​ത് ന​ൽ​കി വി​ട്ട​യ​ച്ചു. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ​ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പൊ​തു സു​ര​ക്ഷ, ക്ര​മ​സ​മാ​ധാ​നം, ധാ​ർ​മി​ക​ത എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ലാ​ണ് വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി കേ​സ് എ​ടു​ത്ത​ത്. ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ സോ​പ്പ് സ്പ്രേ​യും റ​ബ​ർ ബാ​ൻ​ഡും ഉ​പ​യോ​ഗി​ച്ച് യാ​ത്ര​ക്കാ​രെ ഉ​പ​​ദ്ര​വി​ക്കു​ക, അ​പ​ക​ട​ക​ര​മാം വി​ധം വാ​ഹ​ന​ത്തി​ന് മു​ക​ളി​ൽ ക​യ​റു​ക, ഓ​ടി​​ക്കൊ​ണ്ടി​രി​ക്കു​ന്ന വാ​ഹ​ന​ത്തി​ന്റെ ഡോ​ർ തു​റ​ക്കു​ക, സ്വ​ന്തം ജീ​വ​നും ഒ​പ്പം മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും അ​പ​ക​ട​ത്തി​ൽ​പെ​ടു​ത്തും വി​ധം പെ​രു​മാ​റു​ക എ​ന്നീ കു​റ്റ​ങ്ങ​ളും ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളു​മാ​ണ് ചു​മ​ത്തി​യ​ത്. നി​യ​മ​വി​രു​ദ്ധ​മാ​യ രീ​തി​യി​ൽ വാ​ഹ​ന​ങ്ങ​ൾ അ​ല​ങ്ക​രി​ക്കു​ക, വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ മ​റ​യു​ന്ന രീ​തി​യി​ലും വാ​ഹ​ന​ത്തി​ന്റെ നി​റ​വും ആ​കൃ​തി​യും മാ​റു​ന്ന രീ​തി​യി​ലും അ​ല​ങ്ക​രി​ക്കു​ക തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ത്തി​ന്റെ പേ​രി​ലും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

Tags:    

Similar News