ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 18, 19 (ബുധൻ, വ്യാഴം) ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ച് അമീരി ദിവാൻ. ബുധനാഴ്ചയാണ് ഖത്തർ ദേശീയ ദിനം. വ്യാഴവും അവധി നൽകിയതോടെ വാരാന്ത്യ അവധിയും കഴിഞ്ഞ് ഡിസംബർ 22 ഞായറാഴ്ചയായിരിക്കും പ്രവൃത്തി ദിനം ആരംഭിക്കുന്നത്.