പുതുമയോടെ മെട്രാഷ് ആപ്പ് പുറത്തിറക്കി ; കൂടുതൽ ലളിതം , ആധുനികം

Update: 2024-12-18 11:31 GMT

ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ പൊ​തു​ജ​ന സേ​വ​ന ആ​പ്ലി​ക്കേ​ഷ​നാ​യ മെ​ട്രാ​ഷി​ന്റെ പു​തി​യ പ​തി​പ്പ് പു​റ​ത്തി​റ​ക്കി. രാ​ജ്യം ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​തും ഉ​പ​യോ​ക്തൃ സൗ​ഹൃ​ദ രൂ​പ​ക​ൽ​പ​ന​യു​മാ​യി ശ്ര​ദ്ധേ​യ​മാ​യ പു​തി​യ ആ​പ്പ് അ​വ​ത​രി​പ്പി​ച്ച​ത്. ആ​പ്പ് ചൊ​വ്വാ​ഴ്ച​മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​യി തു​ട​ങ്ങി. നി​ല​വി​ലെ മെ​ട്രാ​ഷ് 2 ആ​പ്പി​ൽ​നി​ന്ന് കാ​ഴ്ച​യി​ലും നി​റ​ത്തി​ലും മാ​റ്റ​ങ്ങ​ളു​മാ​യി ആ​ക​ർ​ഷ​ക​മാ​യാ​ണ് പു​തി​യ ആ​പ്പ് ത​യാ​റാ​ക്കി​യ​ത്. ഗൂ​ഗ്ൾ ​പ്ലേ, ​ആ​പ്പ് സ്റ്റോ​റു​ക​ളി​ൽ​നി​ന്നും ‘METRASH’ കീ ​വേ​ഡി​ൽ ​സെ​ർ​ച്ച് ചെ​യ്ത് ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ​ങ്കു​വെ​ച്ച ക്യൂ.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തും ആ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്തെ​ടു​ക്കാം. ഡൗ​ൺ​ലോ​ഡ് ചെ​യ്ത​ശേ​ഷം ക്യൂ.​ഐ.​ഡി​യും നി​ല​വി​ലെ മെ​ട്രാ​ഷ് 2 ആ​പ്പി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പാ​സ് വേ​ഡും ന​ൽ​കി ലോ​ഗി​ൻ ചെ​യ്യു​ന്ന​തോ​ടെ പ​രി​ഷ്ക​രി​ച്ച ആ​പ്പും സെ​റ്റ്. മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ ആ​റ് ഭാ​ഷ​ക​ളി​ലാ​ണ് ആ​പ്പി​​ന്റെ സേ​വ​ന​മു​ള്ള​ത്. ഇം​ഗ്ലീ​ഷ്, അ​റ​ബി, ഫ്ര​ഞ്ച്, ഉ​റു​ദു, സ്പാ​നി​ഷ് ഭാ​ഷ​ക​ളാ​ണ് മ​റ്റു​ള്ള​ത്. ഏ​റ്റ​വും ല​ളി​ത​മാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ ആ​പ്പി​ലെ സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യും വി​ധ​മാ​ണ് പ​രി​ഷ്കാ​രം.

ട്രാ​ഫി​ക്, ലൈ​സ​ൻ​സ്, വി​വി​ധ ഫീ​സു​ക​ൾ, റെ​സി​ഡ​ൻ​സി, ഇ​ല​ക്ട്രോ​ണി​ക് പോ​ർ​ട്ട​ൽ, അ​ന്വേ​ഷ​ണ​ങ്ങ​ൾ, സെ​ക്യൂ​രി​റ്റി, വി​സ, ട്രാ​വ​ൽ, സ​ർ​ട്ടി​ഫി​ക്ക​റ്റ്, നാ​ഷ​ന​ൽ അ​ഡ്ര​സ് ഉ​ൾ​പ്പെ​ടെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 330ലേ​റെ സേ​വ​ന​ങ്ങ​ളാ​ണ് മെ​ട്രാ​ഷ് വ​ഴി ല​ഭ്യ​മാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​മാ​സ​മാ​യി​രു​ന്നു ഏ​റ്റ​വും മി​ക​ച്ച സ​ർ​ക്കാ​ർ സേ​വ​ന ആ​പ്ലി​ക്കേ​ഷ​നു​ള്ള സ്മാ​ർ​ട്ട് അ​റ​ബ് ഗ​വ​ൺ​​മെ​ന്റ് പു​ര​സ്കാ​രം മെ​ട്രാ​ഷ് 2വി​ന് ല​ഭി​ച്ച​ത്.

പു​തി​യ സേ​വ​ന​ങ്ങ​ൾ

നോ​ട്ടി​ഫി​ക്കേ​ഷ​ൻ അ​ല​ർ​ട്ട്: വി​വി​ധ സേ​വ​ന​ങ്ങ​ൾ പു​തു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച​തു​ൾ​പ്പെ​ടെ നോ​ട്ടി​ഫി​ക്കേ​ഷ​നി​ലൂ​ടെ ഓ​ർ​മ​പ്പെ​ടു​ത്തും.

പേ​മെ​ന്റ് ഓ​പ്ഷ​ൻ: വ​ല്ല സേ​വ​ന​ങ്ങ​ൾ​ക്കു​മു​ള്ള കു​ടി​ശ്ശി​ക കാ​ണി​ക്കു​ക​യും ആ​പ്പ്ൾ പേ ​വ​ഴി അ​ട​ക്കാ​നു​ള്ള സൗ​ക​ര്യ​വും ന​ൽ​കു​ന്നു.

ഫാ​മി​ലി ഓ​ത​റൈ​സേ​ഷ​ൻ

സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​പേ​ക്ഷ​യും റീ ​പ്രി​ന്റ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും

വി​വി​ധ സേ​വ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ങ്ങ​ൾ

സ്വ​ദേ​ശി​ക​ൾ​ക്ക് ​സ്വ​ന്തം ഫോ​ട്ടോ​യും ഒ​പ്പും അ​പ് ലോ​ഡ് ചെ​യ്യാം

പേ​ഴ്സ​ണ​ൽ ഓ​ത​റൈ​സേ​ഷ​ൻ: അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ യൂ​സ​റു​ടെ മെ​ട്ര​ഷി​ലെ ചി​ല സേ​വ​ന​ങ്ങ​ൾ മ​റ്റൊ​രാ​ൾ​ക്ക് ഉ​​പ​യോ​ഗി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കാം. നി​ശ്ചി​ത സ​മ​യ​ത്തേ​ക്ക് മാ​ത്ര​മാ​യി​രി​ക്കും ഇ​ത്.

Tags:    

Similar News