വേൾഡ് എ.ഐ സമിറ്റ് ഖത്തറിൽ നടന്നു . മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിൽ ആദ്യമായി നടന്ന നിർമിത ബുദ്ധിയുടെ ആഗോള സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരും ഗവേഷകരുമാണ് പങ്കെടുത്തത്. ‘നിർമിത ബുദ്ധിയുടെ ഹൃദയത്തില്‍ മാനവികത’ എന്ന പ്രമേയത്തിലാണ് ഉച്ചകോടി നടന്നത്. 3,000ത്തോളം പേർ പങ്കെടുത്ത സമ്മേളനത്തിൽ പകുതിയോളവും അന്താരാഷ്ട്ര പ്രതിനിധികളായിരുന്നു. 25 സ്റ്റാർട്ടപ്പുകളും പ്രദർശനത്തിൽ പങ്കെടുത്തു.
വിവരസാങ്കേതിക മന്ത്രാലയത്തിന്റെ ഫനാർ ബൂത്തായിരുന്നു സന്ദർശകരെ ആകർഷിച്ച ഒരു ഇടം. ഖത്തർ എ.ഐ പവിലിയനും ഒരുക്കിയിയിരുന്നു.