ഖത്തര്‍ ദേശീയദിനാഘോഷ പരിപാടികള്‍ ഈ മാസം 10 ന് തുടങ്ങും. ഉം സലാല്‍ മുഹമ്മദിലെ ദര്‍ബ് അസ്സാഇ ആണ് ആഘോഷ പരിപാടികളുടെ കേന്ദ്രം. ദേശീയ ദിനമായ ഡിസംബര്‍ 18 വരെ പരിപാടികള്‍ തുടരും. എല്ലാ ദിവസവും വൈകിട്ട് മൂന്ന് മുതല്‍ രാത്രി 11 വരെ വിവിധ കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറും.