ഖത്തർ നിങ്ങളെ സ്വാഗതം ചെയ്യുന്നു' എന്ന തലക്കെട്ടിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഗ്രാഫിക് കാർഡ് തെറ്റാണെന്ന് ലോകകപ്പ് പ്രാദേശിക സംഘാടകർ
ഖത്തർ നിങ്ങളെ സ്വാഗതം ചെയ്യുന്നു' എന്ന തലക്കെട്ടിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഗ്രാഫിക് കാർഡ് പൂർണമായും തെറ്റാണെന്ന് ലോകകപ്പ് പ്രാദേശിക സംഘാടകർ ആയ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. ഗ്രാഫിക് ബ്രോഷറിലെ ഉള്ളടക്കം പൂർണ്ണമായും തെറ്റാണെന്നും ഔദ്യോഗിക കേന്ദ്രത്തിൽ നിന്നുള്ളതല്ലെന്നും അധികൃതർ വ്യക്തമാക്കി. ഫുട്‌ബോൾ ആരാധകരും രാജ്യത്തേക്ക് എത്തുന്ന സന്ദർശകരും ടൂർണമെന്റ്, ഖത്തറിലേക്കുള്ള യാത്ര എന്നിവയെല്ലാം സംബന്ധിച്ച വിവരങ്ങൾക്ക് ഔദ്യോഗിക കേന്ദ്രങ്ങളെ മാത്രമേ ആശ്രയിക്കാവുയെന്നും അധികൃതർ നിർദേശിച്ചു.