ഒമാനിൽ നിന്നുള്ള ഹജ്ജ് യാത്ര ; സന്ദേശം ലഭിച്ചവർ നടപടി ക്രമങ്ങൾ പൂർത്തിയാക്കണമെന്ന് അധികൃതർ
ഈ വർഷം ഒമാനിൽ നിന്ന് ഹജ്ജിന് അവസരം ലഭിച്ചവർക്ക് ഔഫാഖ്, മതകാര്യ മന്ത്രാലയം സന്ദേശം അയച്ച് തുടങ്ങി. ടെക്സ്റ്റ് സന്ദേശങ്ങൾ വഴിയാണ് അറിയിപ്പുകൾ നൽകുന്നത്. സന്ദേശം ലഭിച്ച അഞ്ച് ദിവസത്തിനുള്ളില്‍ മന്ത്രാലയ നിര്‍ദേശങ്ങള്‍ പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കണം. ഈ ദിവസങ്ങളില്‍ ലൈസന്‍സുള്ള ഹജ്ജ് കമ്പനികളില്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കേണ്ടതുണ്ട്. കൂടാതെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി കരാര്‍ തുകയുടെ 50 ശതമാനം ഈ കാലയളവില്‍ കൈമാറണമെന്നും ഔഫാഖ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഹജ്ജ് തീഥാടനത്തിനുള്ള യോഗ്യതയുടെ മുന്‍ഗണന പാലിച്ച് നീതി ഉറപ്പാക്കുന്നതിനായി ഇലക്ട്രോണിക് സംവിധാനം വഴി നറുക്കെടുപ്പിലൂടെയാണ് അര്‍ഹരായവരെ കണ്ടെത്തുന്നത്.
ഇത്തവണത്തെ ഒമാന്റെ ഹജ്ജ് ക്വോട്ട 14,000 ആണ്. 13098 ഒമാനികള്‍ക്കും 470 പ്രവാസികള്‍ക്കും അവസരം ലഭിക്കും. ബാക്കി സീറ്റ് ഒമാന്‍ ഹജ്ജ് മിഷന് അംഗങ്ങള്‍ക്കായിരിക്കും. പ്രവാസി ക്വോട്ടയിൽ 235 എണ്ണം അറബ് പൗരന്മാർക്കും ശേഷിക്കുന്നവ ഇതര രാജ്യക്കാർക്കുമായിരിക്കും. കഴിഞ്ഞ വർഷം 500 എണ്ണമായിരുന്നു പ്രവാസി ക്വോട്ട. ഇതിൽ പകുതിവീതം അറബ് നിവാസികൾക്കും അറബ് ഇതര രാജ്യങ്ങൾക്കുമായിരുന്നു.