രാജ്യത്തിന്റെ സമഗ്രവികസനത്തിനും വളർച്ചക്കും മുന്നേറ്റത്തിനും കൗൺസിലും അതിന്റെ കമ്മിറ്റികളും വിവിധ സർക്കാർ യൂനിറ്റുകളും നൽകിയ സംഭാവനകളെ അഭിനന്ദിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ്. അൽ ബറക കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സുൽത്താൻ അഭിനന്ദനം അറിയിച്ചത്.
സാമ്പത്തികവളർച്ചയെ ഉത്തേജിപ്പിക്കുന്ന പോസിറ്റിവ് ഘടകങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരാനും തന്ത്രപരമായ സാമ്പത്തിക, കൂടാതെ സർക്കാർ നടപ്പാക്കുന്ന പ്രോഗ്രാമുകൾക്കും പദ്ധതികൾക്കും ലഭ്യമായ പങ്കാളിത്ത അവസരങ്ങളിൽനിന്ന് പ്രയോജനം നേടുന്നതിൽ സ്വകാര്യ മേഖലയുടെ പങ്കിനെ പിന്തുണക്കാനും മന്ത്രിസഭയോട് നിർദേശിച്ചു. ഒമാനി വ്യവസായങ്ങളെ ഉത്തേജിപ്പിക്കുക, പ്രാദേശിക പദ്ധതികൾ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കുക, ഇറക്കുമതി കുറക്കുക, കയറ്റുമതി വർധിപ്പിക്കുക, അനുബന്ധ ഉൽപാദന വ്യവസായങ്ങളെ പിന്തുണക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ദേശീയ പ്രാദേശിക ഉള്ളടക്ക നയം നടപ്പാക്കുന്നതിന്റെ പ്രാധാന്യവും സുൽത്താൻ ചൂണ്ടിക്കാട്ടി.