വാർഷിക ദിനം ആചരിച്ച് റോയൽ ഒമാൻ പൊലീസ്

Update: 2025-01-06 11:00 GMT

റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ വാ​ർ​ഷി​ക​ദി​നം ആ​ച​രി​ച്ചു. നി​സ്‍വ​യി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് അ​ക്കാ​ദ​മി ഫോ​ർ പൊ​ലീ​സ് സ​യ​ൻ​സ​സി​ലെ സൈ​നി​ക പ​രേ​ഡ് ​ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ റോ​യ​ൽ കോ​ർ​ട്ട് ദി​വാ​ൻ മ​ന്ത്രി സ​യ്യി​ദ് ഖാ​ലി​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പു​തു​താ​യി ബി​രു​ദം നേ​ടി​യ നി​ര​വ​ധി പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സേ​ന​യു​ടെ ഭാ​ഗ​മാ​വു​ക​യും ​ചെ​യ്തു. സൈ​നി​ക പ​രേ​ഡി​ല്‍ വി​വി​ധ സേ​നാ​വി​ഭാ​ഗ​ങ്ങ​ള്‍ മ​ന്ത്രി സ​യ്യി​ദ് ഖാ​ലി​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി​ക്ക് സ​ല്യൂ​ട്ട് ന​ല്‍കി.

മി​ക​ച്ച സേ​വ​നം കാ​ഴ്ച​വെ​ച്ച റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് സു​ല്‍ത്താ​ന്‍ ഹൈ​തം ബി​ന്‍ താ​രി​ക് പ്ര​ഖ്യാ​പി​ച്ച മെ​ഡ​ലു​ക​ളും മ​ന്ത്രി ​ സ​മ്മാ​നി​ച്ചു. ച​ട​ങ്ങി​ൽ നി​ര​വ​ധി ഉ​ന്ന​ത​ർ, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, മ​ന്ത്രി​മാ​ർ, ഉ​പ​ദേ​ശ​ക​ർ, സു​ൽ​ത്താ​ന്‍റെ സാ​യു​ധ സേ​നാ ക​മാ​ൻ​ഡ​ർ​മാ​ർ, റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്, സു​ര​ക്ഷാ, സൈ​നി​ക സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. എ​ല്ലാ വ​ർ​ഷ​വും ജ​നു​വ​രി അ​ഞ്ചി​നാ​ണ്​ ആ​ർ.​ഒ.​പി​യു​ടെ വാ​ർ​ഷി​ക​ദി​നം രാ​ജ്യ​ത്ത്​ ന​ട​ക്കാ​റ്. ആ​ര്‍.​ഒ.​പി​യു​ടെ സാ​ഹ​സി​ക പ്ര​ക​ട​ന​ങ്ങ​ളും ന​ട​ന്നു.

Tags:    

Similar News