കുവൈത്തിൽ വ്യാജ മെഡിക്കൽ രേഖ ചമച്ച പ്രവാസി പിടിയിൽ

Update: 2025-01-28 10:49 GMT

കുവൈത്തിൽ വ്യാജ രേഖ നിർമിച്ചതിന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് ടീം ഈജിപ്ഷ്യൻ സ്വദേശിയെ അറസ്റ്റ് ചെയ്തു. മെഡിക്കൽ പ്രഫഷണലുകളുടെ മുദ്രകൾ ഉപയോഗിച്ച് പ്രതി വ്യാജ റിപ്പോർട്ടുകളും മെഡിക്കൽ റെക്കോർഡുകളും സൃഷ്ടിക്കുകയായിരുന്നു.

തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ സർട്ടിഫിക്കറ്റുകൾ പുറത്ത് പ്രചരിക്കുന്നത് മെഡിക്കൽ പ്രഫഷണലുകളുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന്, ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ചു. ഇൻവെസ്റ്റിഗേഷൻസ് ടീം പ്രതിയെ പിടികൂടാൻ ഒരു പ്രത്യേക സുരക്ഷാ സംഘത്തെ രൂപീകരിച്ചു.

പ്രതിയെ സൂക്ഷ്മമായി നിരീക്ഷിച്ച് ഒരു പദ്ധതി തയ്യാറാക്കി. അതനുസരിച്ച് മറ്റൊരാളെ ഉപയോഗിച്ച് പ്രതിയിൽ നിന്ന് റിപ്പോർട്ട് തേടി. പ്രതിയെ വ്യാജ രേഖ, വിവിധ തരം സീലുകൾ എന്നിവ സഹിതമാണ് പിടികൂടിയത്. തുടർ നിയമനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

Tags:    

Similar News