കുവൈത്തിലെ ജനസംഖ്യ അരക്കോടിയിലേക്ക് അടുക്കുന്നുവെന്ന് കണക്കുകൾ

Update: 2025-02-04 09:23 GMT

കു​വൈ​ത്തി​ലെ ജ​ന​സം​ഖ്യ അ​ര​ക്കോ​ടി​യി​ലേ​ക്ക് അ​ടു​ക്കു​ന്നു. 2024 ഡി​സം​ബ​ർ അ​വ​സാ​ന​ത്തി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ 49,87,826 ആ​ണ്. 2.12 ശ​ത​മാ​ന​മാ​ണ് വാ​ർ​ത്ത ജ​ന​സം​ഖ്യ വ​ള​ർ​ച്ച​നി​ര​ക്ക്. ഈ ​തോ​തി​ൽ വ​ള​രു​മ്പോ​ൾ അ​ര​ക്കോ​ടി​യാ​വാ​ൻ അ​ധി​കം കാ​ത്തി​രി​ക്കേ​ണ്ടി വ​രി​ല്ല. ആ​കെ ജ​ന​സം​ഖ്യ​യി​ൽ 69 ശ​ത​മാ​നം വി​ദേ​ശി​ക​ളാ​ണ്. ഇ​തി​ൽ ഈ​ജി​പ്ത്, ഇ​ന്ത്യ, ബം​ഗ്ലാ​ദേ​ശ്, ഫി​ലി​പ്പീ​ൻ​സ്, സി​റി​യ, പാ​കി​സ്താ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​ നി​ന്നു​ള്ള​വ​രാ​ണ് ഭൂ​രി​ഭാ​ഗ​വും. ഭൂ​വി​സ്തൃ​തി​യി​ൽ ലോ​ക​ത്ത് 157ആം സ്ഥാ​ന​ത്തു​ള്ള കു​വൈ​ത്ത് ജ​ന​സം​ഖ്യ​യി​ൽ 52-മ​താ​ണ്.

ശ​രാ​ശ​രി ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ൽ 237 പേ​ർ താ​മ​സി​ക്കു​ന്നു. ജ​ന​സാ​ന്ദ്ര​ത​യി​ൽ രാ​ജ്യം ലോ​ക​ത്ത് 37ആം സ്ഥാ​ന​ത്താ​ണ്. ശ​രാ​ശ​രി ഒ​മ്പ​ത് മി​നി​റ്റി​ൽ ഒ​രാ​ൾ ജ​നി​ക്കു​ന്നു​വെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 57 മി​നി​റ്റി​ൽ ഒ​രാ​ൾ മ​രി​ക്കു​ന്നു​വെ​ന്നും മ​ര​ണ​നി​ര​ക്ക് ക​ണ​ക്കു​കൂ​ട്ടു​മ്പോ​ൾ മ​ന​സ്സി​ലാ​കു​ന്നു. ജ​ന​നം ശ​രാ​ശ​രി ഒ​മ്പ​ത് മി​നി​റ്റി​ൽ എ​ന്ന തോ​തി​ലാ​ണെ​ങ്കി​ലും ജ​ന​സം​ഖ്യ വ​ർ​ധി​ക്കു​ന്ന​ത് അ​ഞ്ചു​മി​നി​റ്റി​ൽ ഒ​ന്ന് എ​ന്ന തോ​തി​ലാ​ണ്. പു​തു​താ​യി രാ​ജ്യ​ത്തെ​ത്തു​ന്ന വി​ദേ​ശി​ക​ളു​ടെ ക​ണ​ക്ക് കൂ​ടി ചേ​ർ​ക്കു​മ്പോ​​ഴാ​ണി​ത്.

രാ​ജ്യ​ത്തെ ആ​കെ തൊ​ഴി​ലാ​ളി​ക​ൾ 35 ല​ക്ഷ​ത്തി​ന് മു​ക​ളി​ലാ​ണ്. ഇ​തി​ൽ അ​ഞ്ചു​ല​ക്ഷം കു​വൈ​ത്തി​ക​ളും 25 ല​ക്ഷ​ത്തി​ലേ​റെ വി​ദേ​ശി​ക​ളു​മാ​ണ്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ 78 ശ​ത​മാ​നം തൊ​ഴി​ലാ​ളി​ക​ളും സ്വ​ദേ​ശി​ക​ളാ​ണ്. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ നാ​ല് ശ​ത​മാ​നം മാ​ത്ര​മാ​ണ് സ്വ​ദേ​ശി ജ​ന​സം​ഖ്യ.തൊ​ഴി​ലാ​ളി​ക​ളി​ൽ 7,80,930 പേ​ർ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ്.

ശ​രാ​ശ​രി ആ​യു​സ്സ് രാ​ജ്യ​ത്ത് ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​ണ്. 78.2 വ​യ​സ്സാ​ണ് കു​വൈ​ത്തി​ലെ ശ​രാ​ശ​രി ആ​യു​സ്സ്.ശി​ശു​മ​ര​ണ നി​ര​ക്കും പ്ര​സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച മ​ര​ണ​വും രാ​ജ്യം വ​ള​രെ കു​റ​വാ​ണ്. മി​ക​ച്ച ജീ​വി​ത​നി​ല​വാ​ര​വും മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളു​മാ​ണ് ഇ​തി​ന് കാ​ര​ണം. ല​ക്ഷ​ത്തി​ൽ നാ​ലു​പേ​ർ മാ​ത്ര​മാ​ണ് പ്ര​സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​രി​ക്കു​ന്ന​ത്. വ​ന്ധ്യ​ത നി​ര​ക്കും താ​ര​ത​മ്യേ​ന കു​റ​വാ​ണ്.

2.48 ശ​ത​മാ​നം മാ​ത്ര​മാ​ണ് കു​വൈ​ത്തി​ലെ വ​ന്ധ്യ​ത നി​ര​ക്ക്. ഇ​ത് ര​ണ്ട് ശ​ത​മാ​ന​ത്തി​ൽ താ​ഴേ​ക്ക് കു​റ​ച്ചു​കൊ​ണ്ടു​വ​രാ​നാ​ണ് അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, യു​വ​ജ​ന സം​ഖ്യ കു​റ​ഞ്ഞു​വ​രു​ന്ന​ത് ഭാ​വി സാ​മ്പ​ത്തി​ക അ​ഭി​വൃ​ദ്ധി​ക്ക് നേ​രി​യ ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

Tags:    

Similar News