കുവൈത്തിൽ വൻ തോതിൽ വിസ തട്ടിപ്പ് ; പ്രതികൾ പിടിയിൽ

Update: 2025-02-04 09:26 GMT

കു​വൈ​ത്തി​ൽ വ​ൻ തോ​തി​ൽ വി​സ​ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഘം പി​ടി​യി​ൽ. ഫോ​ക്‌​സ് എ​ന്ന് വി​ളി​പ്പേ​രു​ള്ള ഈ​ജി​പ്ഷ്യ​ൻ പൗ​ര​നാ​ണ് സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന​ത്.

ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് റെ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്‌​സി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​രും പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​റി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​രും സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി. കു​വൈ​ത്തി​ൽ നി​യ​മ​ലം​ഘ​ക​ർ​ക്ക് താ​മ​സാ​നു​മ​തി മാ​റ്റി ന​ൽ​കു​ക​യും വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നി​യ​മ​വി​രു​ദ്ധ​മാ​യി രാ​ജ്യ​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ക​യു​മാ​യി​രു​ന്നു സം​ഘം ചെ​യ്ത​ത്.

സു​ര​ക്ഷ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത​നു​സ​രി​ച്ച് ആ​ഭ്യ​ന്ത​ര താ​മ​സാ​നു​മ​തി മാ​റ്റ​ത്തി​ന് 400 ദീ​നാ​റും തൊ​ഴി​ലാ​ളി​ക​ളെ രാ​ജ്യ​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ന് 2,000 ദീ​നാ​റോ അ​തി​ല​ധി​ക​മോ ഈ​ടാ​ക്കി​യി​രു​ന്നു.275ല​ധി​കം ക​മ്പ​നി​ക​ളു​ടെ രേ​ഖ​ക​ളി​ൽ സം​ഘം കൃ​ത്രി​മം കാ​ണി​ച്ച​താ​യും 553ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ്യാ​ജ തൊ​ഴി​ൽ പെ​ർ​മി​റ്റു​ക​ൾ ന​ൽ​കി​യ​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു. പ​ത്തു​ല​ക്ഷ​ത്തി​ല​ധി​കം ദീ​നാ​ർ സം​ഘം ഇ​വ​രി​ൽ​നി​ന്ന് സ​മ്പാ​ദി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്.

Tags:    

Similar News