ഹാജർ പഞ്ചിംഗിൽ കൃത്രിമം നടത്തി ; കുവൈത്തിൽ പിടിയിലായത് ഏഴ് പേർ

Update: 2025-02-03 10:57 GMT

സി​ലി​ക്കോ​ൺ വി​ര​ല​ട​യാ​ളം ഉ​പ​യോ​ഗി​ച്ച് ഹാ​ജ​ർ പഞ്ചിംഗി​ൽ കൃ​ത്രി​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ നീ​തി​ന്യാ​യ മ​ന്ത്രാ​ല​യ​ത്തി​ലെ ഏ​ഴ് ജീ​വ​ന​ക്കാ​രെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റ​സ്റ്റ് ചെ​യ്തു.

പ്ര​തി​ക​ളെ തു​ട​ർ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി. ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഉ​ത്ത​ര​വി​ട്ട സ​ർ​ക്കാ​ർ പ്ര​തി​ക​ൾ​ക്കെ​തി​രെ മു​ഖം​നോ​ക്കാ​തെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി.

പൊ​തു​മേ​ഖ​ല ജീ​വ​ന​ക്കാ​രോ​ട് ധാ​ർ​മി​ക രീ​തി​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ സം​ശ​യാ​സ്പ​ദ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ്ടാ​ൽ അ​ധി​കാ​രി​ക​ളെ അ​റി​യി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു. ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ കൃ​ത്രി​മം കാ​ണി​ക്കു​ന്ന​വ​ർ​ക്കും പൊ​തു​ഫ​ണ്ട് ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​വ​ർ​ക്കു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags:    

Similar News