കുവൈത്ത് അമീറിന് ദേഹാസ്വസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Update: 2023-11-29 09:53 GMT

കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമദ് അല്‍ സബാഹിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമീറിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും സുഖമായിരിക്കുന്നുവെന്നും അമീരി ദിവാന്‍ അറിയിച്ചു. അമീറിന് ആരോഗ്യവും ക്ഷേമവും നൽകാനും അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാനും അമീരി ദിവാൻ പ്രാർഥിച്ചു.

Tags:    

Similar News