കുവൈത്ത് അമീറിന്റെ അധികാരപരിധി ചോദ്യം ചെയ്തെന്ന കേസിൽ മുൻ എം.പി സാലിഹ് അൽ മുല്ലക്ക് ജാമ്യം അനുവദിച്ചു. 1000 ദിനാറിൻ്റെ സോപാധിക ജാമ്യമാണ് അനുവദിച്ചത്. കഴിഞ്ഞ മേയിൽ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് കേസിനാധാരം.
അതേസമയം, സാലിഹ് അൽ മുല്ല കുറ്റം നിഷേധിച്ചിരുന്നു. ജാമ്യം ലഭിച്ച് അദ്ദേഹം ജയിലിൽ നിന്ന് പുറത്തിറങ്ങിയെങ്കിലും കേസിൽ വിചാരണ തുടരും.