അഴിമതി, കള്ളപ്പണ കേസിൽ കുവൈത്ത് മുൻ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അസ്സബാഹിന് മിനിസ്റ്റീരിയൽ കോടതി 14 വർഷം തടവുശിക്ഷ വിധിച്ചു. രണ്ടു പ്രത്യേക ഉത്തരവുകളിലായാണ് ഏഴുവർഷം വീതം തടവ് വിധിച്ചത്. ശിക്ഷ വെവ്വേറെ അനുഭവിക്കണം. രണ്ട് കോടി ദിനാർ പിഴയും വിധിച്ചിട്ടുണ്ട്.
2022 മാർച്ച് ഒമ്പത് മുതൽ പ്രതിരോധ മന്ത്രിയായിരുന്ന ശൈഖ് തലാൽ ഒക്ടോബർ അഞ്ചിന് മന്ത്രിസഭ പുനഃക്രമീകരണത്തെ തുടർന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി. കേസിൽ പങ്കാളിത്തമുള്ള വിദേശിക്ക് നാലുവർഷം തടവ് വിധിച്ചിട്ടുണ്ട്.