സിറിയൻ ജനതക്ക് സഹായവുമായി രണ്ടാമത് കുവൈത്ത് വിമാനം അബ്ദുല്ല അൽ-മുബാറക് എയർ ബേസിൽനിന്ന് പുറപ്പെട്ടു. ‘കുവൈത്ത് നിങ്ങളുടെ കൂടെ’ കാമ്പയിനിന്റെ ഭാഗമായി 33 ടൺ ദുരിതാശ്വാസ സാമഗ്രികളും മരുന്നുകളുമാണ് സിറിയയിലേക്ക് അയച്ചത്.
അമീറും കിരീടാവകാശിയും നൽകിയ നിർദേശപ്രകാരമാണ് സഹായം എത്തിക്കുന്നത്. വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി എന്നിവയുടെ ഏകോപനത്തിലാണ് സഹായങ്ങൾ അയച്ചത്.