ഹാജിമാർക്കുള്ള സൗകര്യങ്ങൾ ; കരാറിൽ ഒപ്പുവെച്ച് കുവൈത്തും സൗദി അറേബ്യയും

Update: 2025-01-14 08:50 GMT

കു​വൈ​ത്തി​ൽ​ നി​ന്നു​ള്ള ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​വൈ​ത്തും സൗ​ദി​യും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. കു​വൈ​ത്ത് ഇ​സ്‍ലാ​മി​ക കാ​ര്യ മ​ന്ത്രി ​ഡോ. ​മു​ഹ​മ്മ​ദ് അ​ൽ വ​സ്മി​യും സൗ​ദി ഹ​ജ്ജ്, ഉം​റ മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ് അ​ൽ റ​ബീ​അ​യു​മാ​ണ് ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. ഗ​താ​ഗ​ത, ഭ​ക്ഷ​ണം, താ​മ​സ സൗ​ക​ര്യം എ​ന്നി​വ​യെ​ല്ലാം ക​രാ​റി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

അ​ന​ധി​കൃ​ത തീ​ർ​ഥാ​ട​ക​ർ പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യാ​ൻ സാ​ധ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തും. സൗ​ദി ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ക്കു​ന്ന ഹ​ജ്ജ് സ​മ്മേ​ള​ന​ത്തി​ന്റെ​യും പ്ര​ദ​ർ​ശ​ന​ത്തി​ന്റെ​യും നാ​ലാ​മ​ത് പ​തി​പ്പി​ൽ കു​വൈ​ത്ത് ഔ​ഖാ​ഫ് മ​ന്ത്രി പ​​ങ്കെ​ടു​ക്കും. തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി ജ​നു​വ​രി 16 വ​രെ നീ​ളും.

Tags:    

Similar News