ഓൺലൈൻ പഞ്ചിങ് സംവിധാനം ഏർപ്പെടുത്തി കുവൈത്ത് വിദ്യാഭ്യസ മന്ത്രാലയം

Update: 2025-01-22 08:18 GMT

ജീ​വ​ന​ക്കാ​രു​ടെ ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്താ​ൻ ഓ​ൺ​ലൈ​ൻ പ​ഞ്ചി​ങ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ഫേ​ഷ്യ​ൽ റെ​ക്ക​ഗ്നീ​ഷ​ൻ, ജി.​പി.​എ​സ് ലൊ​ക്കേ​ഷ​ൻ എ​ന്നീ സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് മൊ​ബൈ​ൽ ഫോ​ൺ ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ പ​ഞ്ചി​ങ് ന​ട​ത്താ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്.

സ്‌​മാ​ർ​ട്ട്‌ ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്യാ​നും പു​റ​ത്തു​പോ​കാ​നും ജീ​വ​ന​ക്കാ​രെ അ​നു​വ​ദി​ക്കു​ന്ന​തി​ലൂ​ടെ പ​ര​മ്പ​രാ​ഗ​ത ഫിം​ഗ​ർ​പ്രി​ന്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത ഇ​ല്ലാ​താ​യി. ജീ​വ​ന​ക്കാ​ർ ജോ​ലി സ്ഥ​ല​ത്തു​ത​ന്നെ ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ജി.​പി.​എ​സ് സ​ഹാ​യി​ക്കു​ന്നു. ചി​ല ജീ​വ​ന​ക്കാ​ർ പ​ഞ്ച് ചെ​യ്ത് ജോ​ലി സ്ഥ​ല​ത്തു​നി​ന്ന് പോ​കു​ന്നു​വെ​ന്ന പ​രാ​തി​ക്കും ഇ​നി അ​ടി​സ്ഥാ​ന​മു​ണ്ടാ​കി​ല്ല.

മ​ന്ത്രാ​ല​യ​ത്തി​ന്റെ ജ​ന​റ​ൽ ഓ​ഫി​സ്, വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ൾ, കേ​ന്ദ്ര ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഡി​ജി​റ്റ​ൽ ഹാ​ജ​ർ സം​വി​ധാ​നം ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​പ്പാ​ക്കു​ക. രണ്ടാം ഘ​ട്ട​ത്തി​ൽ സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​ഷ​നി​ലേ​ക്കും മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി ഡി​ജി​റ്റ​ൽ സം​വി​ധാ​നം വ്യാ​പി​പ്പി​ക്കും. പ​ഞ്ചി​ങ് മെ​ഷീ​ന് മു​ന്നി​ലെ തി​ര​ക്കും സ​മ​യ​ന​ഷ്ട​വും ഒ​ഴി​വാ​ക്കാ​ൻ പു​തി​യ സം​വി​ധാ​നം ഉ​പ​ക​രി​ക്കും.

പ​ര​മ്പ​രാ​ഗ​ത വി​ര​ല​ട​യാ​ള ഉ​പ​ക​ര​ണ​ങ്ങ​ളും പേ​പ്പ​ർ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഹാ​ജ​ർ റെ​ക്കോഡു​ക​ളും ഒ​ഴി​വാ​കു​ന്ന​ത് മ​ന്ത്രാ​ല​യ​ത്തി​ന്റെ ചെ​ല​വ് കു​റ​ക്കും. സു​താ​ര്യ​ത​യും കാ​ര്യ​ക്ഷ​മ​ത​യും വ​ർ​ധി​ക്കു​മെ​ന്ന മെ​ച്ച​വു​മു​ണ്ട്.

Tags:    

Similar News