കുവൈത്തിൽ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണി ആരംഭിച്ചു

Update: 2025-01-14 11:43 GMT

ഫ​ഹാ​ഹീ​ൽ ഹൈ​വേ, സെ​വ​ൻ​ത് റി​ങ് റോ​ഡ് ഉ​ൾ​പ്പെ​ടെ വി​വി​ധ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ച്ചു. റോ​ഡി​ന്റെ മേ​ൽ​പാ​ളി നീ​ക്കം ചെ​യ്ത് പു​തി​യ​ത് നി​ർ​മി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഡോ. ​നൂ​റ അ​ൽ മി​ഷാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല സം​ഘം പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് മ​ന്ത്രാ​ല​യം പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പ​ദ്ധ​തി രൂ​പ​രേ​ഖ മു​ത​ൽ പൂ​ർ​ത്തീ​ക​ര​ണം വ​രെ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും മ​ന്ത്രാ​ല​യ​ത്തി​ന്റെ മേ​ൽ​നോ​ട്ട​മു​ണ്ടാ​കു​മെ​ന്നും ഉ​ന്ന​ത ഗു​ണ​നി​ല​വാ​ര​വും അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ല്ലാ ജോ​ലി​ക​ളും വേ​ഗ​ത്തി​ലും കാ​ര്യ​ക്ഷ​മ​മാ​യും പൂ​ർ​ത്തി​യാ​ക്കാ​ൻ ക​രാ​ർ ഏ​റ്റെ​ടു​ത്ത ക​മ്പ​നി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. രാ​ജ്യ​ത്തെ 18 പ്ര​ധാ​ന റോ​ഡു​ക​ളി​ലെ അ​റ്റ​കു​റ്റ​പ്പ​ണി പ​ദ്ധ​തി​ക​ൾ​ക്ക് മു​മ്പ് മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ രാ​ജ്യ​ത്തെ ഗ​താ​ഗ​ത സം​വി​ധാ​നം കൂ​ടു​ത​ൽ സു​ഗ​മ​മാ​കും.

Tags:    

Similar News