മലയാളി യുവാവ് ബഹ്‌റൈനിൽ മരിച്ചു. വയനാട് സുൽത്താൻ ബത്തേരി ചീരാൽ കാപ്പിൽ കേശവൻറെ മകൻ സച്ചിൻ (27) ആണ് മരിച്ചത്. ഹൃദയാഘാതം ആണ് മരണ കാരണം എന്നാണ് റിപ്പോർട്ട്. ഒരു മാസം മുമ്പാണ് സച്ചിൻ വിസിറ്റ് വിസയിൽ എത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.