ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ സ്ഥാനാരോഹണ രജതജൂബിലി ; സ്റ്റാമ്പ് പുറത്തിറക്കി
ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളുടെയും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ സ്ഥാനാരോഹണത്തിന്റെ 25ആം വാർഷികത്തിന്റെയും ഭാഗമായി ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ ഭാഗമായ ബഹ്റൈൻ പോസ്റ്റ് സ്മരണിക സ്റ്റാമ്പുകളുടെ ശേഖരം പുറത്തിറക്കി.
സ്റ്റാമ്പുകൾ എല്ലാ തപാൽ ശാഖകളിലും തപാൽ മ്യൂസിയത്തിലും ലഭിക്കും. അഞ്ച് സ്റ്റാമ്പുകൾ അടങ്ങുന്ന ഷീറ്റിന് അഞ്ച് ദീനാർ നിരക്കിൽ ലഭ്യമാണ്. ഫസ്റ്റ്ഡേ എൻവലപ്പ് 1.5 ദീനാറിനും ലഭിക്കും.