ബഹ്റൈനിൽ സ്വദേശിവത്കരണം പാലിച്ചില്ലെങ്കിൽ ഉയർന്ന വർക്ക് പെർമിറ്റ് ഫീസ്

Update: 2024-12-12 11:01 GMT

നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട എ​ണ്ണം സ്വ​ദേ​ശി​ക​ളെ ജോ​ലി​ക്കെ​ടു​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ വി​ദേ​ശി​ക​ളെ ജോ​ലി​ക്കെ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ അ​വ​രി​ൽ​ നി​ന്ന് ഉ​യ​ർ​ന്ന വ​ർ​ക്ക് പെ​ർ​മി​റ്റ് ഫീ​സ് ഈ​ടാ​ക്ക​ണ​​മെ​ന്ന നി​ർ​ദേ​ശം പാ​ർ​ല​മെ​ന്റ് അം​ഗീ​ക​രി​ച്ചു.

എം.​പി മു​നീ​ർ സു​റൂ​ർ നേ​തൃ​ത്വം ന​ൽ​കി​യ പ്ര​മേ​യ​മാ​ണ് പാ​സാ​യ​ത്. പ്ര​വാ​സി വ​ർ​ക്ക് പെ​ർ​മി​റ്റി​ൽ ക്ര​മാ​നു​ഗ​ത​മാ​യി ഉ​യ​ർ​ന്ന ഫീ​സ് ചു​മ​ത്തി ബ​ഹ്‌​റൈ​നി​ക​ൾ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യം. 70 ശ​ത​മാ​നം ബ​ഹ്‌​റൈ​നൈ​സേ​ഷ​ൻ ​ക്വാ​ട്ട​യി​ൽ കു​റ​വു​ള്ള ബി​സി​ന​സു​ക​ൾ​ക്ക് ഗ​ണ്യ​മാ​യ ഫീ​സ് വ​ർ​ധ​ന നേ​രി​ടേ​ണ്ടി​വ​രും.

ബ​ഹ്‌​റൈ​നൈ​സേ​ഷ​ൻ ​ക്വാ​ട്ട കൈ​വ​രി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട ക​മ്പ​നി​ക​ൾ വി​ദേ​ശ ജീ​വ​ന​ക്കാ​ര​നെ നി​യ​മി​ക്കു​മ്പോ​ൾ ഉ​യ​ർ​ന്ന ഫീ​സ് ഈ​ടാ​ക്കാ​നാ​ണ് നി​ർ​ദേ​ശം. നി​ല​വി​ൽ, ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (LMRA) ഒ​രു പ്ര​വാ​സി തൊ​ഴി​ലാ​ളി​ക്ക് 100 ദീ​നാ​ർ വാ​ർ​ഷി​ക ഫീ​സ് ഈ​ടാ​ക്കു​ന്നു. പു​തി​യ നി​ർ​ദേ​ശം ന​ട​പ്പാ​കു​മ്പോ​ൾ, സ്വ​ദേ​ശി​വ​ത്ക​ര​ണം പാ​ലി​ക്കാ​ത്ത ബി​സി​ന​സു​ക​ൾ​ക്ക് ഈ ​ഫീ​സ് ആ​ദ്യ വ​ർ​ഷം 120 ദീ​നാ​ർ, ര​ണ്ടാം വ​ർ​ഷം 135 ദീ​നാ​ർ, മൂ​ന്നാം വ​ർ​ഷം150 ദീ​നാ​ർ എ​ന്നി​ങ്ങ​നെ ഉ​യ​രും.

അ​ക്കൗ​ണ്ടി​ങ്, ബാ​ങ്കി​ങ്, അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ജോ​ലി​ക​ളു​ൾ​പ്പെ​ടെ 27 തൊ​ഴി​ലു​ക​ളി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് എം.​പി സു​രൂ​ർ പ​റ​ഞ്ഞു. ബ​ഹ്‌​റൈ​നി​ക​ൾ​ക്കു​ള്ള നി​യ​മ​ന ​ക്വാട്ട​ക​ൾ നി​റ​വേ​റ്റു​ന്ന​തി​ന് ക​മ്പ​നി​ക​ളെ സാ​മ്പ​ത്തി​ക​മാ​യി പ്ര​ചോ​ദി​പ്പി​ക്കു​ന്ന​ത്, ചി​ല വ്യ​വ​സാ​യ​ങ്ങ​ളി​ലും വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ അ​മി​ത​മാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​ക്കാ​നാ​കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ൽ.​എം.​ആ​ർ.​എ ചീ​ഫ് എ​ക്സി​ക്യു​ട്ടി​വ് നി​ബ്രാ​സ് താ​ലി​ബ് ഈ ​നി​ർ​ദേ​ശ​ത്തെ പി​ന്തു​ണ​ച്ചു. എ​ന്നാ​ൽ, എ​ല്ലാ പ്ര​വാ​സി വ​ർ​ക്ക് പെ​ർ​മി​റ്റി​നും ഉ​യ​ർ​ന്ന ഫീ​സ് ഏ​ർ​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags:    

Similar News