ബഹ്റൈനിലെ മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസികൾക്ക് കർശന നിയന്ത്രണം വരുന്നു

Update: 2024-11-28 11:05 GMT

ബ​ഹ്‌​റൈ​നി​ലെ മ​ത്സ്യ​ബ​ന്ധ​ന​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ന് പാ​ർ​ല​മെ​ന്റ് അം​ഗീ​കാ​രം. രാ​ജ്യ​ത്തി​ന്റെ മ​ത്സ്യ​സ​മ്പ​ത്തും മ​ത്സ്യ​ബ​ന്ധ​ന പാ​ര​മ്പ​ര്യ​വും സം​ര​ക്ഷി​ക്കാ​നും മേ​ഖ​ല​യി​ൽ സ്വ​ദേ​ശി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നു​മു​ദ്ദേ​ശി​ച്ചാ​ണ് ന​ട​പ​ടി.

പാ​ർ​ല​​മെ​ന്റ് സെ​ഷ​നി​ൽ എം.​പി​മാ​രാ​യ മു​നീ​ർ സെ​റൂ​ർ, ലു​ൽ​വ അ​ൽ റു​മൈ​ഹി, ന​ജീ​ബ് അ​ൽ കു​വാ​രി, മ​റി​യം അ​ൽ സ​യേ​ഗ്, മു​ഹ​മ്മ​ദ് അ​ൽ അ​ഹ​മ്മ​ദ്എ​ന്നി​വ​രാ​ണ് നി​ർ​​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്.വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ്യ​ക്ത​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ വേ​ണ​മെ​ന്ന് എം.​പി​മാ​ർ പ​റ​ഞ്ഞു. അ​നി​യ​ന്ത്രി​ത​മാ​യ മ​ത്സ്യ​ബ​ന്ധ​നം മ​ത്സ‍്യ​സ​മ്പ​ത്തി​ന്റെ ശോ​ഷ​ണ​ത്തി​നി​ട​യാ​ക്കു​ന്നു.

പാ​രി​സ്ഥി​തി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ ആ​ഘാ​ത​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ എം.​പി​മാ​ർ പ്ര​ക​ടി​പ്പി​ച്ചു. മ​ത്സ‍്യ​ബ​ന്ധ​നം ബ​ഹ്റൈ​ന്റെ സാം​സ്കാ​രി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ പു​രോ​ഗ​തി​യു​ടെ ആ​ണി​ക്ക​ല്ലാ​യി​രു​ന്നു. പൂ​ർ​വി​ക​രു​ടെ ച​രി​ത്ര​ത്തി​ലും പൈ​തൃ​ക​ത്തി​ലും ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ​താ​ണ് മ​ത്സ‍്യ​ബ​ന്ധ​ന​മെ​ന്നും എം.​പി​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

അ​മി​ത​മാ​യ മ​ത്സ്യ​ബ​ന്ധ​ന​വും പാ​രി​സ്ഥി​തി​ക നാ​ശ​വും ബ​ഹ്‌​റൈ​നി​ലെ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യു​ടെ ഭാ​വി​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്ന​താ​ണ്. ഈ ​വെ​ല്ലു​വി​ളി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി നേ​രി​ടേ​ണ്ട​തു​ണ്ട്. അ​തു​കൊ​ണ്ട് നി​യ​ന്ത്ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും എം.​പി​മാ​ർ പ​റ​ഞ്ഞു.

Tags:    

Similar News