ബഹ്റൈനിൽ സർക്കാർ സേവനങ്ങൾ വൈകുന്നേരങ്ങളിലും ലഭ്യമാക്കണം ; നിർദേശവുമായി എം.പിമാർ

Update: 2024-11-27 11:22 GMT

മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ​യും ജോ​ലി സ​മ​യം വൈ​കു​ന്നേ​രം വ​രെ​യാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി എം.​പി​മാ​ർ. പൊ​തു​ജ​ന​ത്തി​ന് സ​ഹാ​യ​ക​മാ​യ രീ​തി​യി​ൽ ര​ണ്ട് ഷി​ഫ്റ്റ് സം​വി​ധാ​ന​മാ​ണ് എം.​പി ജ​ലാ​ൽ കാ​ദെം അ​ൽ മ​ഹ്ഫൂ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എം.​പി​മാ​രു​ടെ നി​ർ​ദേ​ശം. സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ ഇ​പ്പോ​ൾ ഉ​ച്ച​വ​രെ മാ​ത്രം ല​ഭ്യ​മാ​കു​ന്ന​ത് പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. ഇ​പ്പോ​ൾ കൗ​ണ്ട​ർ സേ​വ​ന​ങ്ങ​ൾ ഉ​ച്ച​ക്ക് 2.15ന് ​അ​വ​സാ​നി​ക്കു​ക​യാ​ണ്.

അ​ത് വൈ​കു​ന്നേ​രം എ​ട്ടു​വ​രെ​യാ​ക്കു​ന്ന​ത് വ​ള​രെ​യ​ധി​കം പ്ര​യോ​ജ​ന​ക​ര​മാ​യി​രി​ക്കു​മെ​ന്ന് എം.​പി​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​ല സേ​വ​ന​ങ്ങ​ളും ഓ​ൺ​ലൈ​നാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും വ​യോ​ധി​ക​ര​ട​ക്കം പ​ല​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ സേ​വ​നം ആ​വ​ശ്യ​മാ​ണ്. അ​വ​ർ​ക്കെ​ല്ലാം രാ​വി​ലെ​ ത​ന്നെ ഓ​ഫി​സു​ക​ളി​ലെ​ത്താ​ൻ സാ​ധി​ക്കി​ല്ല.

മാ​ത്ര​മ​ല്ല, ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ അ​വ​ർ അ​വ​ധി​യെ​ടു​ത്ത് വ​​രേ​ണ്ടു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ര​ണ്ട് ഷി​ഫ്റ്റു​ക​ളാ​യി സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളു​ടെ സേ​വ​നം പു​ന​ക്ര​മീ​ക​രി​ച്ചാ​ൽ ഈ ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കും. ട്രാ​ഫി​ക് ​​ബ്ലോ​ക്ക് ഒ​ഴി​വാ​ക്കാ​നും ഇ​തു​വ​ഴി സാ​ധി​ക്കും. മാ​ത്ര​മ​ല്ല കൂ​ടു​ത​ൽ സ്വ​ദേ​ശി​ക​ൾ​ക്ക് ഇ​തു​വ​ഴി ജോ​ലി ല​ഭി​ക്കു​മെ​ന്നും അ​ത് രാ​ജ്യ​ത്തി​ന്റെ വ​ള​ർ​ച്ച​ക്ക് സ​ഹാ​യ​ക​മാ​കു​മെ​ന്നും എം.​പി​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഈ ​നി​ർ​ദേ​ശം പാ​ർ​ല​മെ​ന്റ് പ​രി​ഗ​ണി​ക്കും.

Tags:    

Similar News