ഹമദ് രാജാവിൻ്റെ സന്ദേശം ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് കൈമാറി

Update: 2024-11-25 10:58 GMT

ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ​യു​ടെ സ​ന്ദേ​ശം ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​ക്ക് കൈ​മാ​റി. റോ​യ​ൽ കോ​ർ​ട്ടി​ലെ പ​ബ്ലി​ക് അ​ഫ​യേ​ഴ്സ് മ​ന്ത്രി ഡോ. ​മാ​ജി​ദ് ബി​ൻ അ​ലി അ​ൽ നു​ഐ​മി വ​ത്തി​ക്കാ​നി​ലെ​ത്തി​യാ​ണ് രേ​ഖാ​മൂ​ല​മു​ള്ള സ​ന്ദേ​ശം ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​ക്ക് കൈ​മാ​റി​യ​ത്.

ബ​ഹ്‌​റൈ​നും വ​ത്തി​ക്കാ​നും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന കാ​ര്യം സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്. കി​ങ് ഹ​മ​ദ് ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി​യും വ​ത്തി​ക്കാ​ൻ അ​പ്പ​സ്‌​തോ​ലി​ക് ലൈ​ബ്ര​റി​യും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്ത​മാ​കു​ന്ന​ത് സം​ബ​ന്ധി​ച്ചും ഹ​മ​ദ് രാ​ജാ​വ് സ​​ന്ദേ​ശ​ത്തി​ൽ സൂ​ചി​പ്പി​ച്ചു.

15ആം ​നൂറ്റാ​ണ്ടി​ൽ സ്ഥാ​പി​ത​മാ​യ വ​ത്തി​ക്കാ​ൻ അ​പ്പ​സ്‌​തോ​ലി​ക് ലൈ​ബ്ര​റി​യി​ൽ വൈ​ദ്യ​ശാ​സ്ത്രം, ജ്യോ​തി​ശാ​സ്ത്രം, ഗ​ണി​തം, സാ​ഹി​ത്യം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള അ​റ​ബി കൃ​തി​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും പു​സ്ത​ക​ങ്ങ​ളും സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.

Tags:    

Similar News