ബഹ്റൈൻ പേളിംഗ് പാത്ത് മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വാക്കിംഗ് ടൂർ സൈറ്റ്

Update: 2024-11-18 12:30 GMT

മി​ഡി​ലീ​സ്റ്റി​ലെ ഏ​റ്റ​വും മി​ക​ച്ച വാ​ക്കി​ങ് ടൂ​ർ സൈ​റ്റാ​യി ബ​ഹ്‌​റൈ​ൻ പേ​ളി​ങ് പാ​ത്തി​നെ തി​ര​ഞ്ഞെ​ടു​ത്തു. പ്ര​ശ​സ്ത​മാ​യ ആ​ഗോ​ള യാ​ത്രാ മാ​സി​ക Conde Nast Traveller ആ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ഈ ​വ​ർ​ഷം ആ​ദ്യം പാ​ത​യു​ടെ വി​ക​സ​നം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

ച​രി​ത്ര​പ​ര​വും പ​ര​മ്പ​രാ​ഗ​ത​വു​മാ​യ കെ​ട്ടി​ട​ങ്ങ​ളും സാം​സ്കാ​രി​ക സ​മു​ച്ച​യ​ങ്ങ​ളും വീ​ക്ഷി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് പേ​ളി​ങ് പാ​ത്ത് ന​ൽ​കു​ന്ന​ത്. ച​രി​ത്ര​പ​ര​മാ​യ ഓ​ർ​മ​ക​ൾ അ​യ​വി​റ​ക്കി സ​ഞ്ച​രി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഈ ​ഇ​ട​വ​ഴി​ക​ൾ ന​ൽ​കു​ന്ന​ത്. യു​നെ​സ്‌​കോ​യു​ടെ ലോ​ക പൈ​തൃ​ക പ​ദ​വി​യും 3.5-കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള പേ​ളി​ങ് പാ​ത്തി​നു​ണ്ട്.

ബ​ഹ്‌​റൈ​നി​ന്റെ സ​മ്പ​ന്ന​മാ​യ മു​ത്തു​ക​ളു​ടെ പാ​ര​മ്പ​ര്യം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന പാ​ത്ത് നി​ര​വ​ധി സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​സ്ഥാ​ന​മാ​ണെ​ന്നും മാ​ഗ​സി​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മു​ത്ത് വാ​ര​ലി​ന്റെ​യും മു​ത്ത് വ്യാ​പാ​ര​ത്തി​ന്റെ​യും ക​ഥ​ക​ളി​വി​ടെ ഉ​റ​ങ്ങു​ന്നു. മു​ൻ​കാ​ല വ്യാ​പാ​രി​ക​ളു​ടെ വ​സ​തി​ക​ളും മ​റ്റും ഇ​വി​ടെ സം​ര​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ക​ട​ലി​ൽ മാ​സ​ങ്ങ​ളോ​ളം എ​ടു​ത്ത്, മു​ത്ത് വാ​രി​യി​രു​ന്ന മു​ങ്ങ​ൽ വി​ദ​ഗ്ധ​രു​ടെ ക​ഷ്ട​പ്പാ​ടു​ക​ൾ നി​റ​ച്ച സാ​ഹ​സി​ക ജീ​വി​തം അ​ടു​ത്ത​റി​യാ​നും പേ​ളി​ങ് പാ​ത്ത് അ​വ​സ​ര​മൊ​രു​ക്കു​ന്നു. പാ​ര​മ്പ​ര്യ​ത്തെ​യും ആ​ധു​നി​ക​ത​യെ​യും സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ട് സാം​സ്കാ​രി​ക പൈ​തൃ​കം സം​ര​ക്ഷി​ക്കാ​നു​ള്ള ബ​ഹ്‌​റൈ​ന്റെ പ്ര​തി​ബ​ദ്ധ​ത​ക്കു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​ണ് ഈ ​ബ​ഹു​മ​തി.

Tags:    

Similar News