ഗൾഫ് ഏവിയേഷൻ അക്കാദമിക്ക് (ജി.എ.എ) ബ്രസീലിയൻ നാഷനൽ സിവിൽ ഏവിയേഷൻ ഏജൻസിയുടെ (എ.എൻ.എ.സി) ട്രെയിനിങ് സെന്റർ മൂല്യനിർണയ സർട്ടിഫിക്കറ്റ് ലഭിച്ചു. ഗൾഫ് എയർ ഗ്രൂപ്പിന്റെ പരിശീലന വിഭാഗമാണ് ഗൾഫ് ഏവിയേഷൻ അക്കാദമി. ഇതോടെ പൈലറ്റ് ലൈസൻസ് പുതുക്കാനും പുനർമൂല്യനിർണയ കോഴ്സുകൾ നടത്താനും ജി.എ.എക്ക് അംഗീകാരം ലഭിച്ചു.
എ.എൻ.എ.സിയുടെ അംഗീകൃത പരിശീലന മാനദണ്ഡങ്ങൾക്കനുസൃതമായി കോഴ്സുകൾ നടത്താനും സാധിക്കും. ഇത് ഗൾഫ് ഏവിയേഷൻ അക്കാദമിക്ക് ലഭിച്ച ആഗോള അംഗീകാരമാണ്. ബഹ്റൈൻ ഹയർ എജുക്കേഷൻ അവാർഡും ഗൾഫ് ഏവിയേഷൻ അക്കാദമിക്ക് ലഭിച്ചു.
മികച്ച നിലവാരത്തിലുള്ള പരിശീലന പരിപാടികൾ നടത്തുന്നത് പരിഗണിച്ചാണ് അംഗീകാരം. 13 മുതൽ 15 വരെ ഹമദ് രാജാവിന്റെ രക്ഷാകർതൃത്വത്തിൽ നടന്ന ബഹ്റൈൻ ഇന്റർനാഷനൽ എയർഷോയിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.