ജമ്മുവിൽ നിന്നും ഉദ്ദംപൂരിൽ നിന്നും പ്രത്യേക ട്രെയിൻ സർവീസ്

ജമ്മുവിൽ നിന്നും ഉദ്ദംപൂരിൽ നിന്നും പ്രത്യേക ട്രെയിൻ സർവീസ് സജ്ജമാക്കി. ജമ്മുവിൽ നിന്ന് 10.45നായിരുന്നു ട്രെയിൻ സർവീസ്. ഉദ്ദംപൂരിൽ നിന്നുള്ള വന്ദേ ഭാരത് ട്രെയിൻ ഉച്ചക്ക് 12.45ന് പുറപ്പെടും. 7മണിക്കും പ്രത്യേക ട്രെയിൻ സർവീസ് ഉണ്ടായിരിക്കും. ദില്ലിയിലേക്ക് മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജമ്മുവിൽ കനത്ത ജാ​ഗ്രത നിർദേശമാണ് നൽകിയിട്ടുള്ളത്.

ജമ്മുവിൽ പുലര്‍ച്ചെ വീണ്ടും പാക് പ്രകോപനമുണ്ടായി. പറന്നുയര്‍ന്ന ഡ്രോണുകള്‍ സൈന്യം വെടിവെച്ചിട്ടു. ഉറിയിലും പൂഞ്ചിലുമുണ്ടായ ആക്രമണത്തിൽ രണ്ട് ഗ്രാമീണര്‍ കൊല്ലപ്പെട്ടതായ വിവരവും പുറത്തുവരുന്നുണ്ട്. ജമ്മു സര്‍വകലാശാലയിലേക്കും ആക്രമണമുണ്ടായി. ഉത്തരാഖണ്ഡിലും ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും അവധികൾ റദ്ദാക്കി. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറെടുപ്പുകൾ നടത്തണമെന്നും നിർദ്ദേശമുണ്ട്. നിലവിലെ സാഹചര്യം നേരിടാൻ പഞ്ചാബ് തയ്യാറെടുപ്പുകൾ നടത്തുന്നുവെന്ന് സർക്കാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *