തൃശൂർ ചങ്കിലാണ്, ചങ്കിലാണ് പൂരമെന്നും, തൃശൂർ പൂരം ഇത്തവണത്തെ ചിതറിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. തൃശൂരിന്റെ എംപിയായ ശേഷം അനുഭവിക്കുന്ന ആദ്യ പൂരമാണിതെന്ന് അദ്ദേഹം പറഞ്ഞു.
‘വടക്കുംനാഥനും പാറമേക്കാവും, തിരുവമ്പാടിയും ദേവസ്ഥാനങ്ങളും പൂരപ്പറമ്പുകളും ആണ് ഈ പൂരത്തിന്റെ യഥാർത്ഥ ഹീറോസ്,’ എന്നും സുരേഷ് ഗോപി പറഞ്ഞു.
സ്ഥാനവും മന്ത്രിസ്ഥാനവും ആടയാഭരണം മാത്രമാണ്; ഇത്തവണ ഉത്തരവാദിത്തം കൂടിയെന്നും അദ്ദേഹം പറഞ്ഞു.തൃശൂർ പൂരത്തിൻറെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്റലിജൻസിന്റെ നിർദേശങ്ങൾ പൊലീസ് കൃത്യമായി നടപ്പിലാക്കുന്നതായും, ചടങ്ങുകൾ എല്ലാം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.