ഹോപ്പ് കണക്ട് തലശ്ശേരി’ സൗഹൃദ സംഗമം ഷാർജയിൽ നടന്നു

കാൻസർ ബാധിതരായ കുട്ടികളുടെ ജീവൻ രക്ഷിക്കാനായി പ്രവർത്തിക്കുന്ന ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷന്റെ യുഎഇ തലശ്ശേരി കൂട്ടായ്മ ‘ഹോപ്പ് കണക്ട് തലശ്ശേരി’ സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഷാർജ മിയാ മാളിൽ നടന്ന ചടങ്ങിൽ ലോഗോ പ്രകാശനവും നടന്നു.


ചടങ്ങിൽ ഡോ. സൈനുൽ ആബിദീൻ, ഹോപ്പ് ഫൗണ്ടർ ഹാരിസ് കാട്ടകത്ത്, ആനീഷ് കുമാർ എന്നിവർ പങ്കെടുത്തു. ഹോപ്പിന്റെ സേവനം പ്രാദേശികമായി എത്തിക്കാൻ കേരളത്തിൽ വിവിധ ജില്ലകളിൽ ഹോപ്പ് കണക്ട് പ്ലാറ്റ്‌ഫോം രൂപീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *