‘ചാൻസലർ ആയാൽ മിണ്ടാതിരിക്കണോ?’; ആശ സമരത്തെ പിന്തുണച്ചതിന് വിലക്ക്, കുറിപ്പുമായി മല്ലിക സാരാഭായി

ആശ സമരത്തെ പിന്തുണച്ചതുമായി ബന്ധപ്പെട്ട് തനിക്ക് വിലക്ക് നേരിട്ടതായി കേരള കലാമണ്ഡലം ചാൻസലർ മല്ലിക സാരാഭായ്. സമരത്ത പിന്തുണച്ചതിന് തനിക്ക് സർക്കാരിൽ നിന്ന് വിലക്ക് നേരിട്ടതായുള്ള സൂചന സാമൂഹ്യമാധ്യമ കുറിപ്പിലൂടെയാണ് മല്ലിക സാരാഭായ് പങ്കുവെച്ചത്.

‘ഒരു സർവകലാശാലയുടെ ചാൻസലർ പദവിയിൽ ഇരിക്കുന്നതിന്റെ രുചി ആദ്യമായി തിരിച്ചറിഞ്ഞു. ആശ വർക്കർമാർ എല്ലായിടത്തും പ്രധാനപ്പെട്ട ജോലിയാണ് ചെയ്യുന്നത്. എന്നാൽ നാളുകളായി അവർക്ക് തുഛമായ വേതനമാണ് ലഭിക്കുന്നത്. ആശമാരെ പിന്തുണക്കാൻ ഇനി അനുവദിക്കില്ല. ഞാനായിരിക്കാൻ ഇനി എന്ത് ചെയ്യണം?’- മല്ലിക സാരാഭായ് ചോദിച്ചു. തൃശൂരിൽ ആശമാർക്ക് പ്രതിഷേധ ഓണറേറിയം വിതരണം ചെയ്യുന്ന പരിപാടി മല്ലിക സാരാഭായി ഉദ്ഘാടനം ചെയ്യും. സാമൂഹ്യ പ്രവർത്തകരായ സാഹ ജോസഫ് കൽപ്പറ്റ നാരായണൻ, എന്നിവർ പങ്കെടുക്കുന്ന പരിപാടി റഫീഖ് അഹമ്മദാണ് ഉദ്ഘാടനം ചെയ്യുന്നത്. പടിപാടിയിൽ ആശ വർക്കർമാർക്കായി ഓൺലൈനിൽ ആദ്യഗഡു വിതരണമാണ് മല്ലികാ സാരാഭായ് നിർവഹിക്കുന്നത്.

‘ഒരു സർവകലാശാലയുടെ ചാൻസലർ ആയിരിക്കുന്നതിന്റെ അർത്ഥം ഇന്ന് എനിക്ക് ആദ്യമായി അനുഭവപ്പെട്ടു. മിണ്ടാതിരിക്കണോ, ശമ്പളം വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് തൃശ്ശൂരിൽ ആശാ വർക്കർമാരുടെ സമരം നടക്കുന്നുണ്ട്. എല്ലായിടത്തും ഇവർ വളരെ പ്രധാനപ്പെട്ട ജോലിയാണ് ചെയ്യുന്നത്, നാളുകളായി അവർക്ക് കുറഞ്ഞ വേതനം ലഭിക്കുന്നുതെന്നുമാണ് കരുതുന്നത്. സാറാ ജോസഫ് ജോസഫിന്റെ നേതൃത്തിൽ ഒരു കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്, എന്റെ അഭിപ്രായം ചോദിച്ചു, മറുപടിയും നൽകി. ഇനി ഇത്തരം കാര്യങ്ങൾ അനുവദിക്കില്ല. ഞാൻ ഞാനാകുന്നത് എങ്ങനെ അവസാനിപ്പിക്കും? ,മല്ലിക സാരാഭായ് ഫെയ്സ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *