കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതി അസം സ്വദേശി അമിത് ഒറാങ് പോലീസ് പിടിയിലായി. തൃശ്ശൂർ മാളയിലെ ഒരു കോഴിഫാമിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ അന്വേഷണ സംഘം പിടികൂടുകയായിരുന്നു. ഫാമിൽ മറ്റ് ഇതരസംസ്ഥാനത്തൊഴിലാളികളോടൊപ്പമായിരുന്നു ഇയാൾ താമസിച്ചിരുന്നത്
മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. പിടിയിലാകാതിരിക്കാൻ ഇയാൾ പല മൊബൈൽ ഫോണുകൾ ഉപയോഗിച്ചുവെന്ന് പോലീസ് അറിയിച്ചു.
കൊലയ്ക്കുശേഷം കൊല്ലപ്പെട്ട വിജയകുമാറിന്റെയും ഭാര്യയുടേയും ഫോണുകൾ പ്രതി മോഷ്ടിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. അതിൽ ഒന്നിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചത്.
കൊലപാതകം നടത്തി 24 മണിക്കൂറിനുള്ളിലാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.