കുടുംബ വഴക്കിനെ തുടർന്ന് വീടിന് തീയിട്ട് പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു

കുടുംബ വഴക്കിനെ തുടർന്ന് സ്വന്തം വീടിന് തീയിടുകയും, പൊള്ളലേൽക്കുകയും ചെയ്ത ഗൃഹനാഥൻ മരിച്ചു. വെങ്ങാനൂർ അംബേദ്കർ ഗ്രാമം കൈപ്പള്ളിക്കുഴി രേവതി ഭവനിൽ കൃഷ്ണൻകുട്ടിയാണ് മരിച്ചത്. 72 വയസ്സായിരുന്നു.പൊള്ളലേറ്റ് ചികിൽസയിലിറിക്കെ ഇന്ന് ആണ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വഴക്കിനിടെ പ്രകോപിതനായ കൃഷ്ണൻ കുട്ടി തന്റെ മുറിക്ക് തീയിടുകയായിരുന്നു. വിമരമറിഞ്ഞെത്തിയ ഫയർ ഫോഴ്‌സും പൊലീസും ചേർന്നാണ് തീയണച്ചു. കോൺക്രീറ്റ് വീടിന്റെ ഒരു മുറി തീപിടിത്തത്തിൽ കത്തി നശിച്ചു. ഇതിനിടെ കൃഷ്ണൻകുട്ടിക്കും പൊള്ളലേൽക്കുകയായിരുന്നു. തീപിടിത്തത്തിൽ വീട്ടിലെ രേഖകളുൾപ്പടെ കത്തി നശിച്ചു. ഭാര്യ: വസന്ത. മക്കൾ: സന്ധ്യ സൗമ്യ. സംഭവത്തിൽ കോവളം പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *