താമരശ്ശേരിയിൽ പോലീസ് പിടികൂടിയത് എം.ഡി.എം.എ അല്ലെന്ന് പരിശോധന ഫലം വന്നു. ഇതോടെ എട്ടു മാസമായി റിമാൻഡിലായിരുന്ന യുവതിക്കും യുവാവിനും ജാമ്യം ലഭിച്ചു. വടകര എൻ.ഡി.പി.എസ് ജഡ്ജി വി.ജി. ബിജുവാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. 2024 ആഗസ്റ്റ് 23നാണ് പുതുപ്പാടി അനോറേമ്മലിലെ വാടക വീട്ടിൽനിന്ന് തച്ചംപൊയിൽ ഇരട്ടക്കുളങ്ങര പുഷ്പ എന്ന റെജീനയെ (42) താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പരപ്പൻപൊയിൽ തെക്കേ പുരയിൽ സനീഷ് കുമാറും പിന്നീട് കേസിൽ പ്രതിയായി. 58.53 ഗ്രാം എം.ഡി.എം.എ പിടിച്ചതായാണ് പൊലീസ് പറഞ്ഞിരുന്നത്. റെജീന മാനന്തവാടി വനിതാ സ്പെഷൽ ജയിലിലും സനീഷ് കുമാർ കോഴിക്കോട് ജില്ലാ ജയിലിലുമായിരുന്നു കഴിഞ്ഞിരുന്നത്.
പിടികൂടിയത് എം.ഡി.എം.എ അല്ലെന്ന് പരിശോധനാ ഫലം വന്നതോടെ എട്ടു മാസം ജയിലിൽ കിടന്ന യുവതിക്കും യുവാവിനും ജാമ്യം ലഭിച്ചു
