മസ്‌കത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ പാർക്കുകൾ

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതു പാർക്കുകൾ നിർമ്മിക്കാനൊരുങ്ങി മസ്‌കത്ത് മുനിസിപ്പാലിറ്റി. മത്ര, മബേല, ഖുറിയാത്ത് എന്നിവയുൾപ്പെടെ നഗരത്തിന്റെ മൂന്ന് ഭാഗങ്ങളിലാണ് മുനിസിപ്പാലിറ്റി പൊതു പാർക്കുകൾ നിർമ്മിക്കുന്നത്. മത്ര-വാദി കബീറിലെ പദ്ധതിയിൽ സംയോജിത വിനോദ ഇടം, പൊതു സ്‌ക്വയർ, സിപ്പ് ലൈൻ, കുട്ടികളുടെ കളിസ്ഥലം, ഔട്ട്‌ഡോർ ഫിറ്റ്‌നസ് ഏരിയ എന്നിവയുണ്ടാകും. ഇരിപ്പിടങ്ങളും തുറന്ന തിയേറ്ററും, ഇതിൽ ഉൾപ്പെടും.

മറ്റൊരു പാർക്ക് സീബ് വിലായത്തലെ മബേലയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 10,091 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഇത് ഒരുക്കുക. കുട്ടികൾക്കുള്ള കളിസ്ഥലം, ഔട്ട്ഡോർ ഗെയിം ഏരിയകൾ, തുറന്ന തിയേറ്റർ, സ്പോർട്സ് ഫീൽഡ്, തണൽ ഘടനകളുള്ള ഇരിപ്പിടങ്ങൾ ഉൾപ്പെടുന്നതാണ് പാർക്ക്, ഔട്ട്ഡോർ ലൈബ്രറി, കഫേ, വിശ്രമമുറികൾ ഉൾക്കൊള്ളുന്ന ഒരു സർവിസ് കെട്ടിടം ഇതിൽ ഉൾപ്പെടുന്നു.

ഖുറിയാത്തിലെ മിഹ്യ മേഖലയിലാണ് മൂന്നാമത്തെ പബ്ലിക് പാർക്ക് വുന്നത്. സിപ്പ് ലൈൻ, കുട്ടികളുടെ കളിസ്ഥലം, ഔട്ട്ഡോർ ഫിറ്റ്നസ് ഏരിയ എന്നിവ ഉൾപ്പെടും വാണിജ്യ കിയോസ്‌ക്കുകൾക്കുള്ള ഇടങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *