20 വർഷം പഴക്കമുള്ള സിനിമ, കളക്ഷൻ അമ്പരപ്പിക്കുന്നത്

വിജയ് നായകനായി വന്ന ഹിറ്റ് ചിത്രമാണ് സച്ചിൻ. വിജയ് നായകനായ സച്ചിൻ 18ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തിയിരുന്നു. 59000 ടിക്കറ്റുകളാണ് അഡ്വാൻസായി ബുക്ക് മൈ ഷോയിലൂടെ വിറ്റഴിക്കപ്പെട്ടത് എന്നും റിലീസിന് തമിഴ്‌നാട്ടിൽ നേടിയത് രണ്ട് കോടി ആണെന്നും രണ്ടാം ദിവസം 1.50 കോടിയും മൂന്നാം ദിവസം 1.75 കോടിയും ആകെ നേട്ടം 5.25 കോടി ആണെന്നുമാണ് പുതിയ റിപ്പോർട്ട്. 2005 ഏപ്രിൽ 14നായിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്തത്.

സച്ചിൻ ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ടായിരുന്നു പ്രദർശനത്തിനെത്തിയത്. സച്ചിൻ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ചിത്രത്തിൽ വിജയ് അവതരിപ്പിച്ചത്. ജനീലിയ ആയിരുന്നു ചിത്രത്തിൽ നായിക. വിജയ്‌യുടെ സച്ചിൻ സിനിമയുടെ തിരക്കഥയും സംവിധാനവും ജോൺ നിർവഹിച്ചപ്പോൾ ബിപാഷ് ബസു, വടിവേലും, സന്താനം, രഘുവരൻ, തലൈവാസൽ വിജയ്, മോഹൻ ശർമ, ബേബി ശർമി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ഉണ്ടായിരുന്നു.

വിജയ് നായകനായി വരാനിരിക്കുന്ന പുതിയ ചിത്രം ജനനായകനാണ്. എച്ച് വിനോദാണ് സംവിധാനം നിർവഹിക്കുന്നത്. ജൂണോടെ ജനനായകന്റെ ചിത്രീകരണം പൂർത്തിയാകുമെന്നാണ് സിനിമാ അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ദളപതി വിജയ്‌യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്‌സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്‌ലി, നെൽസൺ എന്നിവർ ജനനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്നാണ് മറ്റൊരു അപ്‌ഡേറ്റ് സൂചിപ്പിക്കുന്നത്. ജനുവരി ഒമ്പതി റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിൽ വിജയ്‌യുടെ ഭാഗം ഏപ്രിൽ അവസാനത്തോടെ പൂർത്തീകരിക്കുമെന്നാണ് പുതിയ റിപ്പോർട്ട്.

ദളപതി വിജയുടെ ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്- ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്‌സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ്.

Leave a Reply

Your email address will not be published. Required fields are marked *