ദുബൈ എമിറേറ്റിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിലൊന്നായ ദുബൈ ഫൗണ്ടൻ അടച്ചു. ശനിയാഴ്ചയായിരുന്നു ഈ സീസണിലെ അവസാന ഷോ. രാത്രി 11ന് നടന്ന ഷോയോടെ ഫൗണ്ടൻ താൽക്കാലികമായി നിലച്ചു. പുനർനിർമാണത്തിനായി അഞ്ചുമാസത്തേക്കാണ് ഫൗണ്ടൻ അടക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫക്ക് അരികിലായാണ് ദുബൈ ഫൗണ്ടൻ സ്ഥിതി ചെയ്യുന്നത്. എല്ലാ രാത്രിയിലും ഫൗണ്ടനിലെ ജലനൃത്തം കാണാൻ നൂറുകണക്കിന് പേരാണ് എത്തുക.