ആണവ വിഷയത്തിൽ ഇറാനും അമേരിക്കയും അടുത്ത ആഴ്ച വീണ്ടും കൂടിക്കാഴ്ച നടത്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ശനിയാഴ്ച നടന്ന ചർച്ചകളെ ‘വളരെ നല്ല പുരോഗതി’ കൈവരിക്കുന്നുവെന്ന് ഇരു കക്ഷികളും വിശേഷിപ്പിച്ചതിനു പിന്നാലെയാണിത്. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും മുഖാമുഖം സംസാരിച്ചതായി ഒരു യു.എസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
’ചർച്ചകൾ ക്രിയാത്മകമായ ഒരു അന്തരീക്ഷത്തിലാണ് നടന്നത്. അത് മുന്നോട്ട് പോകുകയാണെന്ന് എനിക്ക് പറയാൻ കഴിയും. സാങ്കേതിക ചർച്ചകൾക്ക് ശേഷം നമ്മൾ മെച്ചപ്പെട്ട നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നു’വെന്നും എന്ന് അരാഗ്ചി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു. ഇത്തവണ തത്വങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ച് മികച്ച ധാരണയിലെത്താൻ തങ്ങൾക്ക് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഏപ്രിൽ 26ന് ഒമാനിൽ വീണ്ടും കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ്, വരുംദിവസങ്ങളിൽ സാങ്കേതിക തലത്തിലുള്ള ചർച്ചകൾ നടക്കുമെന്ന് അരാഗ്ചി നേരത്തെ പറഞ്ഞിരുന്നു. സാധ്യമായേക്കാവുന്ന കരാറിന്റെ വിശദാംശങ്ങൾ വിദഗ്ധർ ചർച്ച ചെയ്യുമെന്നത് ചർച്ചകളിലെ പുരോഗതി സൂചിപ്പിക്കുന്നു. ഇറാനെതിരെ സൈനിക നടപടിക്ക് ഭീഷണി മുഴക്കുമ്പോൾ തന്നെ ട്രംപ് പെട്ടെന്നുള്ള കരാറിനായി സമ്മർദ്ദം ചെലുത്തിയതിനാലാണിത്.
‘നമ്മുടെ പരോക്ഷ ചർച്ചകളിൽ ഇരു കക്ഷികളും വളരെ നല്ല പുരോഗതി കൈവരിച്ചതായി’ ട്രംപ് ഭരണകൂടത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ വാരാന്ത്യത്തിൽ ഒമാനിലെ മസ്കറ്റിൽ വെച്ച് ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദി വ്യത്യസ്ത മുറികളിൽ ഇരു കക്ഷികളുമായും പരസ്പരം സംസാരിച്ചിരുന്നു. ‘ഈ ചർച്ചകൾ ശക്തി പ്രാപിക്കുന്നു. ഇപ്പോൾ സാധ്യതയില്ലാത്തത് പോലും സാധ്യമാണ്’- അൽ ബുസൈദി ‘എക്സി’ൽ പറഞ്ഞു. ഇറാൻ ആണവായുധങ്ങളിൽ നിന്നും ഉപരോധങ്ങളിൽ നിന്നും പൂർണമായും മുക്തമാണെന്നും സമാധാനപരമായ ആണവോർജ്ജം വികസിപ്പിക്കാനുള്ള കഴിവ് നിലനിർത്തുന്നുവെന്നും ഉറപ്പാക്കുന്ന ഒരു കരാർ തേടുന്നതിനായി തുടർന്നും സംസാരിക്കാൻ ഇരു കക്ഷികളും സമ്മതിച്ചതായും ഒമാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.