കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ മറിഞ്ഞ് 4 വയസുകാരൻ മരിച്ച സംഭവം; ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കുമെന്ന് വനംമന്ത്രി

കോന്നി ആനക്കൊട്ടിലിന് സമീപം കോൺക്രീറ്റ് തൂൺ മറിഞ്ഞ് 4 വയസുകാരൻ മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. അപകട സാധ്യത ഉണ്ടായിട്ടും വേണ്ടത്ര ശ്രദ്ധ ചെലുത്താതതാണ് അപകടകാരണമെന്നും,ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കൺസർവെട്ടറിൽ നിന്നും അടിയന്തര റിപ്പോർട്ട് തേടിയതായും മന്ത്രി വ്യക്തമാക്കി.

അടൂർ കടമ്പനാട് സ്വദേശി അഭിരാം ആണ് മരണപ്പെട്ടത്.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.ആനക്കൂട് സന്ദർശനത്തിനിടെ കുട്ടിയുടെ ദേഹത്തേക്ക് നാല് അടിയോളം ഉയരമുള്ള കോൺക്രീറ്റ് തൂൺ ഇളകി പതിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ആനക്കൂട്ടിലെ രക്ഷക്കാരുടെ കൺമുന്നിൽ വെച്ചായിരുന്നു അപകടം നടന്നത്. കുട്ടി ഫോട്ടോ എടുക്കാൻ തൂണിൽ ചാരി നിൽക്കുകയും അതിൽ കളിക്കുകയും ചെയ്തതിന് പിന്നാലെയാണ് അപകടം സംഭവിച്ചത്. സംഭവത്തിന് പിന്നാലെ കോന്നി ആനക്കൂട് താൽക്കാലികമായി അടച്ചു. കാലപഴക്കം കൊണ്ടാണോ തൂൺ ഇളകി വീണതെന്ന് പരിശോധിക്കേണ്ടതുണ്ട്. മുമ്പ് അതിരുകളയി ഉപയോഗിച്ചിരുന്ന തൂണുകൾ സൗന്ദര്യവൽക്കരണം നടത്തി നടപ്പാതയുടെ വശത്ത് തന്നെ നിലനിർത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *