കുവൈറ്റില്‍നിന്നും ബഹ്റൈനിലെത്തിയ കോഴിക്കോട് കാപ്പാട് തെക്കേക്കടവത്തു ബഷീറിന്റെ മകന്‍ മുഹമ്മദ് ഫായിസ് (22) ബഹ്റൈനില്‍ നിര്യാതനായി. ബിസിനസുമായി ബന്ധപ്പെട്ടു പിതാവിനോടൊപ്പം സൗദിയിലേക്ക് പോകവേ ബഹ്‌റൈനിലെത്തിയ ഫായിസിനെ ഞായറാഴ്ച രാവിലെ താമസസ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മാതാവ് ഫാത്തിമയും ഇളയ സഹോദരന്‍ ഫായിഖും കുവൈറ്റിലാണ്. മറ്റൊരു സഹോദരന്‍ ഫാസ്ലന്‍ ജോര്‍ജിയയില്‍ വിദ്യാര്‍ഥിയാണ്. സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയായ ശേഷം നാട്ടിലേക്കയക്കും.