മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ തഹാവൂർ റാണയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. ആക്രമണത്തിന് മുന്നോടിയായി ഡേവിഡ് കോൾമാൻ ഹെഡ്ലിക്ക് ഇന്ത്യയിലേക്ക് വരാൻ വിസ നടപടിക്രമങ്ങൾക്കായി എമിഗ്രേഷൻ ഓഫീസിലെ ഉദ്യോഗസ്ഥനെ സമീപിച്ചതായി എൻഐഎക്ക് വിവരം ലഭിച്ചു. ഇതേക്കുറിച്ചുള്ള കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, ഈ ഉദ്യോഗസ്ഥന് തീവ്രവാദ ബന്ധങ്ങളെ പറ്റി അറിവില്ലായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. റാണയും ഹെഡ്ലിയും തമ്മിലുള്ള ഫോൺകോൾ വിവരങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങളും പുരോഗമിക്കുകയാണ്.
തഹാവൂർ റാണയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു
