ഒന്നാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മദ്യം നൽകാം; മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു

തിരുവനന്തപുരം: പുതിയ മദ്യ നയത്തിന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം. ടൂറിസ്റ്റ് ആവശ്യം മുൻനിർത്തി ഒന്നാം തീയതിയിലും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ ഇനിമുതൽ മദ്യം വിളമ്പാം. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യം വിളമ്പാൻ അനുമതിയുണ്ട്. ഡ്രൈഡേയിൽ കൂടുതൽ ഇളവ് വരുത്തിക്കൊണ്ടുള്ള മദ്യനയത്തിനാണ് ഒടുവിൽ അന്തിമ അംഗീകാരം നൽകുന്നത്. ടൂറിസ്റ്റ് ആവശ്യങ്ങൾക്കായി ഒന്നാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മദ്യം നൽകാം.

വിവാഹം, അന്തർദേശീയ കോൺഫറൻസ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകൾക്കാണ് ഇളവ്. ചടങ്ങുകൾ മുൻകൂട്ടി കാണിച്ച് എക്‌സൈസ് കമ്മീഷണറുടെ അനുമതി വാങ്ങണം. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യം വിളമ്പാം. യാനങ്ങൾക്ക് ബാർ ലൈസൻസ് നൽകും. കള്ള് ഷാപ്പുകളുടെ ദൂരപരിധിയിൽ മാറ്റമില്ല. 400 മീറ്റർ ദൂരപരിധി തുടരും.

പ്രത്യേക അനുമതി ദിവസം ബാർ തുറക്കരുതെന്നും ചടങ്ങിൽ മാത്രം മദ്യം വിളമ്പാമെന്നാണ് നിർദേശം. ടൂറിസം വകുപ്പായിരുന്നു ഡ്രൈ ഡേ മാറ്റാൻ നിർബന്ധം പിടിച്ചത്. കേരളത്തിൽ നടക്കേണ്ട പല ടൂറിസം കോൺഫറൻസുകൾ റദാക്കുന്നുവെന്നായിരുന്നു വാദം. ഇതിനിടെ ഡ്രൈ ഡേ മാറ്റാൻ സർക്കാറിന് പണം പിരിച്ചുനൽകണമെന്ന ബാറുടമകളുടെ സംഘടനാ പ്രതിനിധിയുടെ ഓഡിയോ പുറത്തുവന്നത് സർക്കാറിനെ വെട്ടിലാക്കിയിരുന്നു. നയം മാറ്റം തന്നെ ഇതോടെ നീട്ടി. ഒടുവിൽ ടൂറിസം കേന്ദ്രങ്ങളിൽ മാത്രം ഡ്രൈ ഡേ മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *