ദുബായ്: പൊതുഗതാഗതം നിത്യമായി ഉപയോഗിക്കുന്ന യാത്രക്കാർക്ക് – പ്രത്യേകിച്ച് ബസ്, ഫെറി, വാട്ടർ ടാക്‌സികൾ എന്നിവ ഉപയോഗിക്കുന്നവർക്ക് – ഇനി മുതൽ ദുബായിലെ ചില ആർടിഎ ബസ് സ്റ്റേഷനുകളിലും മറൈൻ സ്റ്റേഷനുകളിലും സൗജന്യ വൈഫൈ സേവനം ലഭ്യമാകും. വീട്ടിലോ ഓഫീസിലോ നിന്ന് അകലെയായിരുന്നാലും യാത്രക്കാർക്ക് ഇന്റർനെറ്റുമായി ബന്ധത്തിൽ തുടരാൻ ഈ സേവനം സഹായിക്കും, അതോടൊപ്പം യാത്രയ്ക്കായി കാത്തിരിക്കുന്ന സമയത്തും കൂടുതൽ സൗകര്യം നൽകുന്നു.
ദുബായിലെ റോഡുകൾക്കും ഗതാഗതത്തിനുമായി പ്രവർത്തിക്കുന്ന ആർടിഎയും ടെലികമ്മ്യൂണിക്കേഷൻസ് ദാതാവായ ഈ ആൻഡ് (മുൻപ് എതിസലാത്ത്) ഉം ചേർന്ന് കൊണ്ടുവന്ന ഈ പുതിയ സൗജന്യ വൈഫൈ സേവനം നിലവിൽ 29 പൊതു ഗതാഗത സ്റ്റേഷനുകളിൽ ലഭ്യമാണ് – 17 ബസ് സ്റ്റേഷനുകളിലും 12 മാരിൻ സ്റ്റേഷനുകളിലുമാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്.
യാത്രക്കാർക്ക് ഓരോ സെഷനിലും രണ്ട് മണിക്കൂർ വരെ സ്മാർട്ട്‌ഫോൺ, ടാബ്ലെറ്റ്, അല്ലെങ്കിൽ ലാപ്ടോപ്പ് ഉപയോഗിച്ച് വൈഫൈയുമായി കണക്ട് ചെയ്യാൻ കഴിയും. ഇത് ബ്രൗസ് ചെയ്യാനും, വീഡിയോസ് കാണാനും, ഓൺലൈൻ ഇടപെടലുകൾ തുടരാനും സഹായിക്കും.
സൗജന്യ വൈഫൈ ലഭ്യമായ ബസ് സ്റ്റേഷനുകൾ:
അൽ ഘുബൈബ സ്റ്റേഷൻ
യൂണിയൻ സ്റ്റേഷൻ
അൽ സത്വ സ്റ്റേഷൻ
ഗോൾഡ് സൂക്ക് സ്റ്റേഷൻ
മാൾ ഓഫ് ദ എമിറേറ്റ്സ് സ്റ്റേഷൻ
ഇബ്ൻ ബത്തൂത സ്റ്റേഷൻ
ഇന്റർനാഷണൽ സിറ്റി സ്റ്റേഷൻ
ദെയ്റ സിറ്റി സെന്റർ സ്റ്റേഷൻ
അൽ ഖുസൈസ് സ്റ്റേഷൻ
അൽ ജഫ്‌ലിയ സ്റ്റേഷൻ
അൽ സബ്ക സ്റ്റേഷൻ
അൽ ഖോസ് സ്റ്റേഷൻ
ജെബൽ അലി സ്റ്റേഷൻ
ഔദ് മെത്ത സ്റ്റേഷൻ
അൽ ബറാഹ സ്റ്റേഷൻ
ഹട്ട സ്റ്റേഷൻ
ബിസിനസ് ബേ 2 സ്റ്റേഷൻ
അൽ കരാമ ബസ് സ്റ്റേഷൻ
സൗജന്യ വൈഫൈ ലഭ്യമായ മറൈൻ സ്റ്റേഷനുകൾ:
അൽ ഘുബൈബ സ്റ്റേഷൻ
അൽ ബനിയാസ് സ്റ്റേഷൻ
അൽ സീഫ് സ്റ്റേഷൻ
അൽ ജദ്ദാഫ് സ്റ്റേഷൻ
അൽ വാജെഹ സ്റ്റേഷൻ
ബിസിനസ് ബേ സ്റ്റേഷൻ
ദുബായ് ഫെസ്റ്റിവൽ സിറ്റി സ്റ്റേഷൻ
അൽ ഫഹിദി സ്റ്റേഷൻ
ശെയ്ഖ് സായിദ് റോഡ് മാരിൻ സ്റ്റേഷൻ
മരാസി സ്റ്റേഷൻ
ഗോഡോൾഫിൻ സ്റ്റേഷൻ
ബ്ലൂവോട്ടേഴ്‌സ് സ്റ്റേഷൻ
ദെയ്റ ഒൾഡ് സൂക്ക് മാരിൻ സ്റ്റേഷൻ
ബുർ ദുബായ് മാരിൻ സ്റ്റേഷൻ
യാത്രക്കാരുടെ ആകെ അനുഭവം മെച്ചപ്പെടുത്തുന്നതിനും, ദുബായിലെ ഗതാഗതം കൂടുതൽ സ്മാർട്ട് സംവിധാനങ്ങളോടെ എളുപ്പമാക്കുന്നതിനുമായുള്ള ആർടിഎയുടെ വലിയ ശ്രമത്തിന്റെ ഭാഗമായാണ് ഈ സേവനം നടപ്പിലാക്കുന്നത്.
ദുബായ് പൊതു ഗതാഗതത്തിലെ വൈഫൈ സേവനങ്ങൾ:
ഈ സേവനത്തിന് പുറമെ, ഡു നൽകുന്ന വൈഫൈ യുഎഇ സേവനവും ദുബായ് മെട്രോ, ആർടിഎ ടാക്‌സികൾ, ബസുകൾ, മാരിൻ ഗതാഗതം എന്നിവയിലൊക്കെയും ലഭ്യമാണ്.